വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങൾ | Photo: Special Arrangement
അബുദാബി: താരസമ്പന്നമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സഹോദര പുത്രിയുടെ വിവാഹം. ലുലു എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയായ തൃശ്ശൂര്‍ നാട്ടിക മുസ്ലിയാം വീട്ടില്‍ എം.എ. അഷ്‌റഫ് അലിയുടെയും സീന അഷ്‌റഫ് അലിയുടെയും മകള്‍ ഫഹിമയുടെ വിവാഹത്തിനാണ് മലയാള സിനിമാ താരങ്ങള്‍ അണിനിരന്നത്.
കണ്ണൂര്‍ എം.എം. റെസിഡന്‍സ് മുസ്തഫ മുല്ലിക്കോട്ടിന്റെയും (ചെയര്‍മാന്‍, സിറാജ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്, ദുബായ്) റഷീദയുടെയും മകന്‍ മുബീനാണ് വരന്‍. അബുദാബി എമിറേറ്റ്‌സ് പാലസില്‍ ആയിരുന്നു ചടങ്ങുകള്‍.
മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ആസിഫ് അലി, ടോവിനോ തോമസ്, ദിലീപ് എന്നിവര്‍ കുടുംബസമേതം വിവാഹത്തിനെത്തി. നടന്‍ ജോജു ജോര്‍ജ്ജ്, നിര്‍മാതാവ് ആന്റോ ജോസഫ്, നടനും സംവിധായകനുമായ രമേഷ് പിഷാരടി, നടി അപര്‍ണ്ണ ബാലമുരളി, ജയറാമിന്റെ ഭാര്യയും നടിയുമായ പാര്‍വ്വതി, മക്കളായ കാളിദാസ്, മാളവിക, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍, മമ്മൂട്ടിയുടെ ഭാര്യ സുള്‍ഫത്ത്, മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര, കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ, ജയസൂര്യയുടെ ഭാര്യ സരിത, ആസിഫ് അലിയുടെ ഭാര്യ സമ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

യു.എ.ഇ. ക്യാബിനറ്റ് അംഗവും സഹിഷ്ണുതാ വകുപ്പ് മന്ത്രിയുമായ ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, യു.എ.ഇ. വിദേശ കാര്യ വകുപ്പ് സഹമന്ത്രി ശൈഖ് ശഖ്ബൂത്ത് ബിന്‍ നഹ്യാന്‍ അല്‍ നഹ്യാന്‍, യു.എ.ഇ. ധനകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി യൂനസ് ഹാജി അല്‍ ഖൂരി, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടി ഡയറക്ടര്‍ ബോര്‍ഡ് അംഗം ഖലീല്‍ മുഹമ്മദ് ഫൗലാദി, സൗദി അറേബ്യയിലെ ഒത്തൈം ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ശൈഖ് ഫഹദ് അല്‍ ഒത്തൈം, ശൈഖ് ഖാലിദ് അല്‍ സലൈമി ഉള്‍പ്പെടെ നിരവധി അറബ് പ്രമുഖര്‍ പങ്കെടുത്തു.

യു.എ.ഇ.യിലെ ഇന്ത്യന്‍ സ്ഥാനപതി സജ്ഞയ് സുധീര്‍, ഇറ്റാലിയന്‍ സ്ഥാനപതി ലോറന്‍സൊ ഫനാറ, അയര്‍ലണ്ട് സ്ഥാനപതി അലിസണ്‍ മില്‍ട്ടന്‍, പി.വി. അബ്ദുള്‍ വഹാബ് എം.പി, ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ: ആസാദ് മൂപ്പന്‍, പി.വി.ആര്‍. സിനിമ ചെയര്‍മാന്‍ അജയ് ബിജലി, ജോയ് ആലുക്കാസ്, ഐക്കിയ മാനേജിംഗ് ഡയറക്ടര്‍ വിനോദ് ജയന്‍, സ്റ്റാര്‍ ഇന്ത്യ പ്രസിഡണ്ട് കെ. മാധവന്‍, എക്‌സ്പ്രസ് ഗ്രൂപ്പ് ചെയര്‍മന്‍ അബ്ദുള്‍ ഖാദര്‍ തെരുവത്ത്, മലബാര്‍ ഗ്രൂപ്പില്‍ നിന്നും എം.പി. അഹമ്മദ്, ഷം ലാല്‍ അഹമ്മദ്, എസ്. എഫ്, സി. ഗ്രൂപ്പ് ചെയര്‍മാന്‍ മുരളീധരന്‍, റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദ്ധീന്‍ ബിന്‍ മൊഹിയുദ്ദീന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും സംബന്ധിച്ചു.

.jpg?$p=5751193&&q=0.8)

Content Highlights: lulu group chairman ma yusuff alis brothers daughter got married


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..