പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്ര സന്നിധിയിൽ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ക്ഷേത്ര ഭാരവാഹികൾക്കുമൊപ്പം ആര്യയും ബിജുവും | Photo: Mathrubhumi
പേരാവൂര്‍: ഇനി ആര്യയ്ക്കും ബിജുവിനുമിടയില്‍ അനാഥത്വത്തിന്റെ സങ്കടങ്ങളില്ല. ചില്‍ഡ്രന്‍സ് ഹോമില്‍ വളര്‍ന്ന ഇരുവരും ഇനി ജീവിതവഴിയില്‍ ഒന്നിച്ചാണ്. കഴിഞ്ഞദിവസം പേരാവൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.
എറണാകുളം സര്‍ക്കാര്‍ ചില്‍ഡ്രന്‌സ് ഹോമില്‍ വളര്‍ന്ന ആര്യയും കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ വളര്‍ന്ന ബിജുവും ആദ്യമായി കാണുന്നത് കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന ഒരു ചടങ്ങിനിടെയാണ്. ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറി. 18 വയസ്സ് പൂര്‍ത്തിയായതോടെ തൊഴില്‍തേടി ബിജു പേരാവൂര്‍ കുനിത്തലയിലെത്തി ടൈല്‍സ് പണിയിലേക്ക് തിരിഞ്ഞു. നാല് വര്‍ഷമായി കുനിത്തലയില്‍ വാടകവീടെടുത്താണ് ബിജു കഴിയുന്നത്.
ആര്യയുമായുള്ള ബന്ധം സുഹൃത്തുക്കളോട് പങ്കുവെച്ചതോടെയാണ് ഇരുവരെയും ഒന്നിപ്പിക്കാന്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത്. കുനിത്തല സ്വദേശികളായ സി. സനീഷ്, ബിനു മങ്ങംമുണ്ട, സുനീഷ് നന്ത്യത്ത്, സനല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വിവാഹം.
Content Highlights: love in the orphanage arya and biju to a new life
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..