വൈറൽ വീഡിയോയിൽ നിന്നുള്ള രംഗങ്ങൾ | Photo: instagram/ kerala police
നമ്മുടെ കുട്ടിക്കാലത്തെല്ലാം അമ്മയോ അച്ഛനോ പോലീസ് എന്നു പറഞ്ഞാല്‍ തന്നെ നമ്മുടെ മുട്ടിടിക്കാന്‍ തുടങ്ങും. നമ്മള്‍ എവിടെയെങ്കിലും ഓടിയൊളിക്കും. ചിലപ്പോള്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍ വരെ അമ്മ പറയും 'പോലീസിന് പിടിച്ചുകൊടുക്കും' എന്ന്. പക്ഷേ ഇപ്പോഴത്തെ കുട്ടികള്‍ക്കൊന്നും ആ പേടിയില്ല. അവര്‍ പോലീസ് യൂണിഫോമിലുള്ളവരുടെ അടുത്തെല്ലാം 'കൂള്‍' ആയി പോകും.
അത്തരത്തില്‍ മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ കേരള പോലീസ് അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു പെണ്‍കുട്ടി ഓടിവന്ന് പോലീസുകാരന് സല്യൂട്ട് നല്‍കുന്നതാണ് വീഡിയോയിലുള്ളത്. പോലീസുകാരന്‍ സല്യൂട്ട് തിരിച്ചുനല്‍കുന്നതും വീഡിയോയില്‍ കാണാം.
പൂവാര്‍ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജുവും നേഹ എന്ന പെണ്‍കുട്ടിയുമാണ് വീഡിയോയിലുള്ളത്. പൂവാര്‍ കോസ്റ്റല്‍ പോലിസ് സ്റ്റേഷനും തണലോരവും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ റാലിക്കിടയിലാണ് ഈ വീഡിയോ എടുത്തത്.
സംസാരിച്ചുനില്‍ക്കുന്ന സിഐയുടെ അടുത്തേക്ക് അപ്രതീക്ഷിതമായി നേഹ ഓടിയെത്തുകയായിരുന്നു. എന്താണ് കാര്യമെന്ന് സിഐ ചോദിക്കുന്നതിന് മുമ്പുതന്നെ നേഹ ഒന്നാന്തരമൊരു സല്യൂട്ട് നല്‍കി. ഉടന്‍തന്നെ സിഐ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു.
'കുഞ്ഞുമോളുടെ സ്‌നേഹാഭിവാദ്യം' എന്ന അടിക്കുറിപ്പോടെ ഈ വീഡിയോ കേരള പോലീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇതിന് താഴെ നിരവധി പേരാണ് നേഹയെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്.
Content Highlights: little girl salute police officer karala police shares video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..