വൈറൽ വീഡിയോയിൽ നിന്ന് | Photo: instagram/ sankisakshi
അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധം ഒരിക്കലും വിലമതിക്കാനാകില്ല. അച്ഛന്റെ തോളില്‍ ഇരുന്ന് ഉത്സവം കണ്ടതും സ്കൂളിലേക്ക് പോകുമ്പോള്‍ ബാഗ് തോളിലിട്ട് അച്ഛന് പിന്നില്‍ കരുതലോടെ നടന്നതും ഒരു മകള്‍ക്കും മറക്കാനാകില്ല. ആ ബന്ധം വാക്കുകള്‍കൊണ്ട് വിവരിക്കാവുന്നതിനും അപ്പുറമാണ്.
അത്തരമൊരു സ്നേഹബന്ധത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ആളുകളുടെ ഹൃദയം കവരുന്നത്. മുംബൈ ലോക്കല്‍ ട്രെയ്നില്‍ നിന്നെടുത്ത വീഡിയോയാണിത്.
രണ്ടുവയസ് മാത്രം പ്രായമുള്ള ചെറിയ പെണ്‍കുട്ടി അച്ഛന്റെ വായില്‍ ഭക്ഷണം വെച്ചുകൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരുതവണ അതു കഴിച്ച അച്ഛന് രണ്ടാമതും മകള്‍ ഭക്ഷണം നീട്ടുമ്പോള്‍ വേണ്ടെന്നും മോള് കഴിച്ചോ എന്നും പറയുന്നുണ്ട്. എന്നാല്‍ അതു കാര്യമാക്കാതെ വീണ്ടും മകള്‍ അച്ഛന് ഭക്ഷണം കൊടുക്കുന്നത് വീഡിയോയില്‍ കാണാം.
ഡിജിറ്റല്‍ ക്രിയേറ്ററായ സാക്ഷി മെഹ്റോത്രയാണ് ഈ വീഡിയോ ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്. 'ഇതു പോലെയുള്ള നിമിഷങ്ങള്‍ക്കായി ജീവിക്കണം' എന്ന കുറിപ്പോടെയാണ് സാക്ഷി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
6.8 ലക്ഷം ആളുകള്‍ ഇതുവരെ ഈ വീഡിയോ കണ്ടുകഴിഞ്ഞു. ഒരു ലക്ഷത്തില്‍ അധികം പേര് ലൈക്കും ചെയ്തിട്ടുണ്ട്. നിരവധി കമന്റുകളും ഇതിന് താഴെയുണ്ട്. കണ്ണുനിറയാതെ ഇതു കാണാനാകില്ലെന്നും ആ മകളേയും അച്ഛനേയും ദൈവം അനുഗ്രഹിക്കട്ടേയെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..