ലയണൽ മെസ്സി കുടുംബത്തോടൊപ്പം | Photo: instagram/ lionel messi
ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് ലയണല്‍ മെസ്സി കടന്നുപോകുന്നത്. ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച, സ്വപ്നം കണ്ട ലോകകപ്പില്‍ മെസ്സി ചുംബിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച നിമിഷം അത് തന്നെയാണെന്ന് മെസ്സിയും പറയുന്നു.
എല്ലാ ആരാധകര്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്ന് പങ്കുവെച്ച കുറിപ്പിലും മെസ്സി ആ സ്വപ്ന നേട്ടത്തെ കുറിച്ചാണ് പറയുന്നത്. 'ഒരിക്കലും മറക്കാനാകാത്ത ഒരു വര്‍ഷം അവസാനിക്കുന്നു. ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്ന സ്വപ്നം ഒടുവില്‍ യാഥാര്‍ഥ്യമായി. എന്നെ എപ്പോഴും പിന്തുണച്ച, ഞാന്‍ വീഴുമ്പോഴെല്ലാം താങ്ങായി നിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഈ സന്തോഷം പങ്കിടുന്നു. ഇത്രയധികം പ്രോത്സാഹനമില്ലാതെ ഈ നിലയിലെത്തുക അസാധ്യമാണ്. പാരിസില്‍ നിന്നും ബാഴ്സലോണയില്‍ നിന്നും മറ്റു നിരവധി നഗരങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും എന്റെ രാജ്യത്തെ ആളുകളില്‍ നിന്നും എനിക്ക് വളരേയധികം സ്നേഹം ലഭിച്ചു. ഈ വര്‍ഷം എല്ലാവര്ക്കും നല്ലത് മാത്രം സംഭവിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. 2023-ലും സന്തോഷത്തോടെ മുന്നോട്ടുപോകാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ആരോഗ്യവും ശക്തിയുമുണ്ടാകട്ടെ.'-മെസ്സി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഇതിന് പിന്നാലെ കുടുംബത്തിനൊപ്പമുള്ള പുതുവത്സര ആഘോഷത്തിന്റെ ചിത്രവും മെസ്സി പങ്കുവെച്ചു. ഈ വര്‍ഷത്തെ മെസ്സിയുടെ ആദ്യ ഇന്‍സ്റ്റഗ്രാം പോസ്റ്റും അതാണ്. ചിത്രത്തില്‍ മെസ്സിക്കൊപ്പം ഭാര്യ അന്റോണെല്ലയും മക്കളുമാണുള്ളത്.
Content Highlights: lionel messi and family welcome new year in style
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..