കൂളര്‍ പ്രവര്‍ത്തിപ്പിച്ചതോടെ 'കൂള്‍' നഷ്ടപ്പെട്ടു;യുവാവിനെ ചെരുപ്പ്‌കൊണ്ട് മുഖത്തടിച്ച് യുവതി


യുവാവിനെ മർദ്ദിക്കുന്ന യുവതി | Photo: twitter/ @amiteshtinku

റായ്പുര്‍: കൂളര്‍ പ്രവര്‍ത്തിപ്പച്ചതിനെ തുടര്‍ന്ന് 'കൂള്‍' നഷ്ടപ്പെട്ട യുവതി, യുവാവിനെ മര്‍ദ്ദിച്ചവശനാക്കി. ഛത്തിസ്ഗഢിലെ റായ്പുരിലെ അംബികാപുര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിങ്കളാഴ്ച്ചയാണ് സംഭവം. ആശുപത്രിയിലെ വെയ്റ്റിങ് ഹാളില്‍ വിശ്രമിക്കുകയായിരുന്ന യുവാവിനെയാണ് യുവതി മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഹാളില്‍ ഉറങ്ങുകയായിരുന്ന യുവാവിന് അടുത്തെത്തിയ സ്ത്രീ കൂളര്‍ ഓഫ് ചെയ്യുകയായിരുന്നു. ഇതോടെ എഴുന്നേറ്റ യുവാവ് എന്തിനാണ് കൂളര്‍ ഓഫ് ആക്കിയതെന്ന് ചോദിച്ചു. ഇതോടെ യുവതിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.അവര്‍ യുവാവിനെ ചോദ്യം ചെയ്യുകയും ചെരുപ്പ് ഉപയോഗിച്ച് മുഖത്ത് അടിക്കുകയും ചവിട്ടുകയും ചെയ്തു. സമീപത്ത് നില്‍ക്കുന്ന ഒരാള്‍ ഇയാളെ വടി ഉപയോഗിച്ച് കുത്തി വേദനിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

ഇതിന് പിന്നാലെ ആശുപത്രി അധികൃതരും സുരക്ഷാ ജീവനക്കാരും സംഭവസ്ഥലത്തെത്തി. ഇയാള്‍ ഉറങ്ങാന്‍ ഒരു സ്ഥലം നോക്കി, അനുവാദമില്ലാതെ ആശുപത്രിയില്‍ കയറിയതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രശ്‌നം ഗുരുതരമാകുന്നതിന് മുമ്പ് ഇയാളെ സുരക്ഷാ ജീവനക്കാര്‍ പുറത്താക്കുകയും ചെയ്തു.

Content Highlights: Lady beats up man for turning on cooler

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented