‘തിങ്കളി’ൻ കരുതലിൽ; കുമ്പളങ്ങി നാപ്കിൻ രഹിത പഞ്ചായത്താകുന്നു


1 min read
Read later
Print
Share

അഞ്ചുവർഷം വരെ പുനരുപയോഗിക്കാൻ കഴിയുന്ന കപ്പുകളാണ് തയ്യാറാക്കിയിട്ടുള്ളത്.

കുമ്പളങ്ങിയെ നാപ്കിൻ ഫ്രീ പഞ്ചായത്തായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോഗോ കൈമാറുന്നു

കുമ്പളങ്ങി: കുമ്പളങ്ങിയെ നാപ്കിൻ രഹിത പഞ്ചായത്താക്കുകയാണ് 'തിങ്കൾ' എന്ന പേരിൽ എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡ് നടപ്പാക്കിയ പദ്ധതി വഴി. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിപ്രകാരം കുമ്പളങ്ങി പഞ്ചായത്തിലെ 5000 -ത്തോളം സ്ത്രീകൾക്ക് മെൻസ്ട്രുവൽ കപ്പുകൾ നൽകി. കപ്പുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിച്ചു.

അഞ്ചുവർഷം വരെ പുനരുപയോഗിക്കാൻ കഴിയുന്ന കപ്പുകളാണ് തയ്യാറാക്കിയിട്ടുള്ളത്. മെഡിക്കൽ ഗ്രേഡ് സിലിക്കോൺ കൊണ്ട് നിർമിച്ചതാണ് ഈ കപ്പുകൾ. പരിസ്ഥിതിക്കും മനുഷ്യശരീരത്തിനും ഒരു ദോഷവും ഉണ്ടാക്കുന്നില്ലെന്നതാണ് ഈ കപ്പുകളുടെ സവിശേഷത. രാസവസ്തുക്കളുടെ സാന്നിധ്യവുമില്ല. ഇത്തരം കപ്പുകൾ ഉപയോഗിക്കുകവഴി സാനിറ്ററി നാപ്കിനുകളുടെ ഉപയോഗം, അതുവഴിയുള്ള മാലിന്യവും വലിയരീതിയിൽ കുറയും.

അഞ്ചുവർഷംകൊണ്ട് ജില്ലയിൽ ഏതാണ്ട് 400 ടൺ മാലിന്യത്തിന്റെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. മാത്രമല്ല, നാപ്കിന് വേണ്ടി ചെലവാക്കുന്ന ഏതാണ്ട് 40 ലക്ഷം രൂപയോളം ലാഭിക്കാനും കഴിയും.

പ്രളയകാലത്ത് ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ നേരിട്ട വലിയപ്രശ്നം സാനിറററി നാപ്കിനുകളുടെ നിർമാർജനമായിരുന്നു.

ആസമയത്ത് എച്ച്.എൽ.എൽ. ലൈഫ് കെയറിന്റെ നേതൃത്വത്തിൽ നാപ്കിൻ നശിപ്പിക്കുന്നതിന് ഇൻസിനറേറ്ററുകൾ ക്യാമ്പുകളിൽ എത്തിച്ചിരുന്നു.

എന്നാലും സാനിറററി നാപ്കിൻ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ഇതിന് ഒരു പരിഹാരം എന്ന നിലയിലാണ് മെൻസ്ട്രുവൽ കപ്പ് എന്ന ആശയം എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡ് മുന്നോട്ടുവച്ചത്. പദ്ധതി വ്യാപകമാകുന്നതോടെ, നാപ്കിന്റെ ഉപഭോഗം പൂർണമായും ഒഴിവാകും. നാപ്കിൻ മാലിന്യത്തിന്റെ പ്രശ്നവുമുണ്ടാകില്ല. ഇതുവഴി സാമ്പത്തിക നേട്ടവുമുണ്ടാകും.

എച്ച്.എൽ.എൽ. ലിമിറ്റഡിലെ ഡോ. റെജി കൃഷ്ണ, ഡോ. കൃഷ്ണ, ആഷിഷ് നായർ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഇവരുടെ നേതൃത്വത്തിൽ സ്ത്രീകൾക്കുള്ള ബോധവത്‌കരണ പരിപാടികൾ 17 വാർഡുകളിലായി ഒരുമാസമായി നടന്നുവരികയായിരുന്നു.

Content highlights: kumbalangi becomes a napkin free panchayat, women were given menstrual cups

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreelakshmi satheesh

ആ മലയാളി സുന്ദരിയെ കണ്ടുപിടിച്ച് രാംഗോപാല്‍ വര്‍മ; സിനിമയില്‍ അഭിനയിക്കാനും ക്ഷണം

Sep 29, 2023


priyanka chopra

2 min

'അത് പ്രിയങ്കയാണെന്ന് നിര്‍മാതാവ് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി, ശസ്ത്രക്രിയക്ക് ശേഷം അവരാകെ മാറി'

Sep 29, 2023


Lekshmy Nandan

'ലളിതമായ വിവാഹം എന്നത് ഞങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനമാണ്, പങ്കെടുത്തത് അഞ്ച് പേര്‍ മാത്രം'; ലക്ഷ്മി

Sep 26, 2023


Most Commented