കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സൺ സതി ബിജു മേഘാലയയിലെ സ്വയംസഹായ സംഘത്തിൽ ക്ലാസെടുക്കുന്നു
നിലമ്പൂര്‍: സ്ത്രീശാക്തീകരണത്തിന്റെ വിജയഗാഥയുമായി കുടുംബശ്രീ വടക്കേ ഇന്ത്യയിലെ കൂടുതല്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം സജീവമാക്കി. സംസ്ഥാന സര്‍ക്കാരുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണിത്. കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ (എന്‍.ആര്‍.ഒ.) മേഘാലയ, മിസോറം, അസം, ത്രിപുര, ഉത്തര്‍പ്രദേശ്, അരുണാചല്‍പ്രദേശ്, ഗോവ തുടങ്ങി ഇരുപതോളം സംസ്ഥാനങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. മേഘാലയയിലും അരുണാചല്‍ പ്രദേശിലും സെപ്റ്റംബറിലാണ് പദ്ധതി തുടങ്ങിയത്.
സംസ്ഥാന ലൈവ്ലിഹുഡ് മിഷന്റെ നേതൃത്തില്‍ 2012 മുതലാണ് പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ (പി.ആര്‍.ഐ.), കമ്യൂണിറ്റി ബേസ്ഡ് ഓര്‍ഗനൈസേഷന്‍ (അയല്‍ക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ്. സംവിധാനങ്ങള്‍) എന്നിവയുടെ സംയോജന പദ്ധതിയില്‍ കുടുംബശ്രീ സഹായിച്ചുതുടങ്ങിയത്. ഓരോ സംസ്ഥാനത്തും രണ്ടോ മൂന്നോ ജില്ലകളിലെ തിരഞ്ഞെടുത്ത ബ്‌ളോക്കുകളിലാണ് ആദ്യം തുടങ്ങിയത്. പദ്ധതി പൂര്‍ത്തിയാകുന്നതനുസരിച്ച് അടുത്ത ബ്‌ളോക്കുകളിലും തുടങ്ങും. ഒരുവര്‍ഷത്തേക്കാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് നിയമനം. പിന്നീടിത് മൂന്നുവര്‍ഷംവരെ നീട്ടിനല്‍കുന്നുണ്ട്. വിവിധ ബ്ലോക്കുകളിലെ പഞ്ചായത്തുകളിലുള്ള സ്വയംസഹായ സംഘങ്ങള്‍ക്ക് കുടുംബശ്രീ പ്രവര്‍ത്തകര്‍ പിന്തുണ നല്‍കും.
ഗ്രാമീണ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതി (വി.പി.ആര്‍.പി.) തയ്യാറാക്കി ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തലും ഗ്രാമങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കലുമാണ് പ്രധാനമായും ചെയ്യുന്നത്. ഇതിനായി ഗ്രാമങ്ങളില്‍ ആദ്യഘട്ട ബോധവത്കരണം പൂര്‍ത്തിയാക്കി. ലോക്കല്‍ റിസോഴ്സ് ഗ്രൂപ്പുകളെ കണ്ടെത്തി അവര്‍ക്ക് പരിശീലനം കൊടുത്തു.
ഇപ്പോള്‍ പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്കുള്ള കാര്യങ്ങള്‍ സ്വയംസഹായ സംഘങ്ങളുടെ തലത്തില്‍ നടപ്പാക്കും. വടക്കേ ഇന്ത്യയിലെ സാമൂഹികജീവിതത്തില്‍ ഉയര്‍ന്ന നിലവാരമുണ്ടാക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു കഴിയുന്നുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മെന്‍ഡര്‍ സതി ബിജു പറഞ്ഞു.
Content highlights: kudumbasree has been active in most of the states in north india


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..