ക്ഷമ ബിന്ദു | Photo: instagram/ kshama binu
സ്വയംവിവാഹം കഴിച്ച് ശ്രദ്ധ നേടിയ ഗുജറാത്ത് സ്വദേശി ക്ഷമ ബിന്ദു, മധുവിധു ആഘോഷത്തിന് ഒരുങ്ങുന്നു. ഗോവയിലേക്കാണ് ക്ഷമയുടെ സോളോ ഹണിമൂണ്‍ യാത്ര. ജൂണ്‍ ഒമ്പതിനായിരുന്നു ക്ഷമയുടെ വിവാഹം.
'എല്ലാ വധുക്കളേയുംപോലെ ഞാനും എന്റെ ഹണിമൂണിന്റെ ആവേശത്തിലാണ്. ഓഗസ്റ്റ് ഏഴിന് ഞാന്‍ ഗോവയിലേക്ക് പോകും. അവിടെ നിന്നുള്ള വിശേഷ മുഹൂര്‍ത്തങ്ങളെല്ലാം മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്യും.' ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ക്ഷമ പറയുന്നു.
'ഗോവയിലെ ബീച്ചുകള്‍ എന്റെ പ്രിയപ്പെട്ട സ്ഥലങ്ങളാണ്. അരമ്പോള്‍ ബീച്ചില്‍ മധുവിധു ആഘോഷിക്കാനാണ് ഉദ്ദേശിക്കുന്നത്. അവിടെ ഒരാളുടേയും ഒളിഞ്ഞുനോട്ടമില്ലാതെ ബിക്കിനി ധരിച്ച് നടക്കാനാകുമെന്നാണ് പ്രതീക്ഷ. ഓഗസ്റ്റ് പത്തിനാണ് എന്റെ ജന്മദിനം. അതുംകൂടി ആഘോഷിച്ച ശേഷമായിരിക്കും ഗോവയില്‍നിന്ന് തിരിച്ചുവരിക- ക്ഷമ പറഞ്ഞു.
ഹണിമൂണിന് എത്തിയതാണെന്ന് അറിയുമ്പോള്‍ ആളുകള്‍ എന്നോട് ഭര്‍ത്താവിനെ കുറിച്ച് ചോദിക്കാന്‍ സാധ്യതയുണ്ട്. അതിന് എന്തു മറുപടി പറയണമെന്ന് എനിക്കറിയാം. സോളോഗമിയെ കുറിച്ച് വിശദീകരിക്കാനുള്ള ഒരു അവസരമായിട്ടാണ് ഞാന്‍ അതിനെ കണക്കാക്കുന്നത്.' ക്ഷമ പറയുന്നു.
Also Read
സ്വന്തം വീട്ടില്‍വെച്ച് അടുത്ത സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും സാക്ഷിയാക്കിയായിരുന്നു ക്ഷമയുടെ വിവാഹം. നേരത്തെ ജൂണ്‍ 11-ന്
വഡോദരയിലെ ഒരു ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങ് നടത്താനാണ് വിചാരിച്ചിരുന്നത്. എന്നാല്‍ അനുമതി ലഭിച്ചില്ല. ഇതിനൊപ്പം എതിര്‍പ്പുകളും ശക്തമായതോടെ വിവാഹം നേരത്തേയാക്കുകയായിരുന്നു.
പരമ്പരാഗത ചടങ്ങുകളെല്ലാം ഉള്‍ക്കൊണ്ട ആര്‍ഭാട വിവാഹമായിരുന്നു ക്ഷമയുടേത്. വിവാഹത്തിന് മുന്നോടിയായി മെഹന്ദി, ഹല്‍ദി ചടങ്ങുകളും നടന്നു. വിവാഹത്തിന്റെ ഫോട്ടോഷൂട്ടിന്റെ വീഡിയോയും ചിത്രങ്ങളും ക്ഷമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..