കെഎസ് ചിത്ര/ കെഎസ് ചിത്ര മകൾ നന്ദനയോടൊപ്പം | Photo: Mathrubhumi
അകാലത്തില്‍ വിടപറഞ്ഞ മകള്‍ നന്ദനയുടെ ഓര്‍മകളില്‍ ഗായിക കെ.എസ് ചിത്ര. നന്ദനയുടെ ഓര്‍മദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് ചിത്ര പങ്കുവെച്ചു. മനസ് നിറയെ മകളെ കുറിച്ചുള്ള ഓര്‍മകളാണെന്നും അതെന്നും മായാതെ നില്‍ക്കുമെന്നും ചിത്ര കുറിപ്പില്‍ പറയുന്നു.
'ഞങ്ങളുടെ ഹൃദയം നിറയെ നിന്നെ കുറിച്ചുള്ള ഓര്‍മകളാണ്. അഭിമാനത്തോടെ ഞങ്ങള്‍ നിന്നെ കുറിച്ച് സംസാരിക്കുന്നു. നീയില്ലാതെ ജീവിതം മുന്നോട്ടുനീങ്ങുകയാണ്. പക്ഷേ അതൊരിക്കലും പഴയതുപോലെയാകില്ല. ഞങ്ങളുടെ പ്രിയപ്പെട്ട നന്ദനമോളെ സ്‌നേഹത്തോടെ സ്മരിക്കുന്നു.' ചിത്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
നന്ദനയുടെ പിറന്നാള്‍ ദിനത്തിലും ചിത്ര കുറിപ്പ് പങ്കുവെച്ചിരുന്നു. വര്‍ഷങ്ങള്‍ പോയാലും നിനക്ക് പ്രായം കൂടാത്തൊരിടത്ത് സ്വര്‍ഗത്തില്‍ മാലാഖമാര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കൂ എന്നാണ് അന്ന് ചിത്ര കുറിച്ചത്.
എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ...എന്ന പാട്ടായിരുന്നു മകള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടതെന്ന് ചിത്ര നേരത്തെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പാട്ടിലെ വാവയെന്ന വരി അവളെ വിളിക്കുകയാണെന്നാണ് അവള്‍ കരുതിയിരുന്നതെന്നും രാത്രി ഏറെ വൈകിയുള്ള സ്റ്റേജ്‌ഷോകളിലും നന്ദന ഈ പാട്ട് വരുന്നതുവരെ ഉണര്‍ന്നിരിക്കുമെന്നും ചിത്ര പറഞ്ഞിരുന്നു. മകള്‍ പോയശേഷം കുറേ കാലത്തേക്ക് ജീവിതത്തില്‍ നിന്ന് ആ പാട്ടിനെ അവര്‍ മാറ്റിനിര്‍ത്തുകയും ചെയ്തു.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2002-ലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും കുഞ്ഞുണ്ടായത്. എന്നാല്‍ ഇരുവരുടേയും സന്തോഷവും ആഘോഷവും അധികനാള്‍ നീണ്ടുനിന്നില്ല. 2011-ല്‍ ദുബായിലെ വില്ലയില്‍ നീന്തല്‍കുളത്തില്‍ വീണ് എട്ടു വയസ്സുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു.
Content Highlights: ks chithra shares about memory of late daughter nandana
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..