നടന്‍ കോട്ടയം പ്രദീപിന്റെ മകള്‍ വിവാഹിതയായി


വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങൾ | Photo: facebook/ vishnu pradeep

ന്തരിച്ച നടന്‍ കോട്ടയം പ്രദീപിന്റെ മകള്‍ വൃന്ദ വിവാഹിതയായി. തൃശൂര്‍ ഇരവ് സഹദേവന്റേയും വിനയയുടേയും മകന്‍ ആഷിക്കാണ് വരന്‍. സിനിമ, രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുത്തു.

വൃന്ദയുടെ സഹോദരന്‍ വിഷ്ണു വിവാഹത്തിന്റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്‌. 'പെങ്ങളുടെ കല്ല്യാണം കഴിഞ്ഞു, പ്രാര്‍ഥനയോടെ' എന്ന ക്യാപ്ഷനോടെ വൃന്ദയേയും ആഷിക്കിനേയും ചേര്‍ത്തുപിടിച്ചുനില്‍ക്കുന്ന ചിത്രമാണ് വിഷ്ണു പോസ്റ്റ് ചെയ്തത്‌. ഫാഷന്‍ ഡിസൈനറായ വിഷ്ണു മലയാള സിനിമാ രംഗത്തും സജീവമാണ്.'ഫിഷുണ്ട്... മട്ടനുണ്ട്... ചിക്കനുണ്ട്... കഴിച്ചോളൂ... കഴിച്ചോളൂ... 'ഒരൊറ്റ ഡയലോഗിലൂടെ പ്രേക്ഷക മനസിലിടം നേടിയ നടനാണ് കോട്ടയം പ്രദീപ്. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം 'വിണ്ണൈത്താണ്ടി വരുവായ'യില്‍ ഒറ്റ ഡയലോഗ് കൊണ്ട് മറ്റ് അഭിനേതാക്കളേക്കാള്‍ സ്‌കോര്‍ ചെയ്ത നടന്‍.

2001ല്‍ റീലീസായ 'ഈ നാട് ഇന്നലെ വരെ 'എന്ന ചിത്രത്തിലൂടെയാണ്‌ എല്‍ഐസി ഉദ്യോഗസ്ഥനായ പ്രദീപ് സിനിമയില്‍ അരങ്ങേറിയത്. കല്ല്യാണ രാമന്‍, ഫോര്‍ ദ പീപ്പിള്‍, രാജമാണിക്യം, ലോലിപ്പോപ്പ്, മൈ ബിഗ് ഫാദര്‍ തുടങ്ങിയ ചിത്രങ്ങളിലും ചെറിയ വേഷം ചെയ്തു.

വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ | Photo: facebook/ vishnu

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷന്‍, ഒരു വടക്കന്‍ സെല്‍ഫി,കുഞ്ഞിരാമായണം, തോപ്പില്‍ ജോപ്പന്‍, ആട് ഒരു ഭീകരജീവിയാണ്, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങി എഴുപതിലധികം സിനിമകളില്‍ അഭിനയിച്ചു. രാജാറാണി, നന്‍പെന്‍ടാ, തെരി തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും ഭാഗമായി.

സ്‌കൂള്‍ പഠനകാലത്ത് തന്നെ അഭിനയരംഗത്ത് സജീവമായിരുന്നു പ്രദീപ്. യുവജനോത്സവങ്ങളിലെ സജീവ സാന്നിധ്യം. ടെലി സീരിയലില്‍ അഭിനയിച്ചുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീടാണ് ചെറിയ വേഷങ്ങളില്‍ സിനിമയുടെ ഭാഗമാവുന്നത്.


Content Highlights: kottayam pradeep daughter wedding


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented