.
2020 മുതല്‍ വര്‍ക്ക് ഫ്രം ഹോം എന്നത് നമുക്കൊരു പുതിയ കാര്യമല്ല. വീട്ടിലിരുന്ന ജോലി ചെയ്യുകയെന്നത് ഏറ്റവും പ്രധാനപ്പെട്ടതും സാധാരണവുമായ ജോലിയായി മാറി. ഏതു സമയത്തും ജോലി ചെയ്യുകയെന്നത് ആളുകള്‍ പതിവാക്കിയിരിക്കുന്നു.
എന്നാല്‍ വിവാഹദിവസവും ജോലി ചെയ്താലോ? വിവാഹമണ്ഡപത്തില്‍ വരന് ലാപ്ടോപ്പുമായി ജോലി ചെയ്യുന്ന ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അയാള്‍ ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കുന്നില്ല. രണ്ട് പൂജാരിമാരോടൊപ്പം മണ്ഡപത്തിലിരിക്കുന്ന വരന്റെ ചിത്രം കൊല്‍ക്കത്ത ഇന്‍സ്റ്റഗ്രാമേഴ്സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് പങ്കുവെച്ചിരിക്കുന്നത്.
പൂജാരിമാര്‍ ചടങ്ങുകള്‍ നടത്തി അനുഗ്രഹിക്കുമ്പോള്‍ അയാള്‍ ലാപ്ടോപ്പിലെ ജോലിയില്‍ മുഴുകിയിരിക്കുകയാണ്. ലാപ്ടോപ്പിലെന്താണ് ചെയ്യുന്നതെന്ന് ചിത്രത്തില്‍ നിന്നും വ്യക്തമല്ല. വര്‍ക്ക് ഫ്രം ഹോം വേറൊരു ലെവലില്‍ എത്തുമ്പോള്‍ എന്നതരത്തിലാണ് ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
ഇതുപോലെ വിവാഹദിവസം ജോലി ചെയ്യുന്ന നിങ്ങളുടെ സുഹൃത്തിനെ ടാഗ് ചെയ്യൂവെന്നും അതില്‍ പറയുന്നുണ്ട്. ഫോട്ടോയ്ക്ക് താഴെ കമന്റുമായും നിരവധി പേരെത്തിയിട്ടുണ്ട്. കുറച്ചുപേര്‍ ഇത് തമാശയായി കണ്ട് ചിരിച്ചുവെങ്കിലും ഭൂരിഭാഗം വരുന്ന ആളുകളും ഇതിനെ വിമര്‍ശിക്കുകയാണുണ്ടായത്.
ചിലരാകട്ടെ കല്യാണം പോലും ആസ്വദിക്കാന്‍ കഴിയാത്ത തരത്തിലുള്ള അയാളുടെ ജോലി സാഹചര്യത്തെ വിമര്‍ശിച്ചു. ഒരു സ്ഥാപനവും വിവാഹദിവസം ജോലി ചെയ്യാന്‍ നിര്ബന്ധിക്കില്ല, ഇയാള്‍ ജോലിയും ജീവിതവും ബാലന്‍സ് ചെയ്യാന്‍ പഠിക്കണമെന്നായിരുന്നു ഒരു കമന്റ്.
ഇയാളുടെ ഭാര്യയെ ദൈവം രക്ഷിക്കട്ടെ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. ഇത്തരത്തില്‍ ടോക്സിക്കായ ജോലി സാഹചര്യങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും ഇതൊട്ടും അഭിമാനിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും കമന്റ് വന്നു. ഇത്തരം ചിത്രങ്ങള്‍ പുതിയതെന്ന് കരുതിയെങ്കില്‍ തെറ്റി. വിവാഹരാത്രി ജോലി ചെയ്യുന്ന വരന്റെ ചിത്രം കഴിഞ്ഞ വര്‍ഷം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
Content Highlights: kolkata ,groom,workfrom home,viral photo
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..