.
രാവിലെ ഉണരാന്‍ നമ്മളെല്ലാവരും അലാറം ക്ലോക്കുകള്‍ സെറ്റ് ചെയ്തുവെക്കാറുണ്ട്. എന്നാല്‍ വീട്ടിലെ കുട്ടികളെ ഉണര്‍ത്തേണ്ട കാര്യമാണെങ്കിലോ? വലിയ കഷ്ടപ്പാടാണല്ലേ? അതിനാലാണ് നടിയും സൂപ്പര്‍ മോഡലുമായ കിം കര്ദാഷിയാന് മക്കളെ രാവിലെ ഉണര്‍ത്താന്‍ പുതിയൊരു വിദ്യ പരീക്ഷിച്ചത്.
അലാറത്തിന് പകരം കിമ്മിന്റെ മക്കളെ രാവിലെ ഉണര്‍ത്തുന്നത് ഗ്രാമി ജേതാവായ പിയാനിസ്റ്റായ ഫിലിപ്പ് കോര്‍ണിഷിന്റെ സംഗീതമാണ്. അദ്ദേഹം പിയാനോയില്‍ വായിക്കുന്ന ക്രിസ്മസ് ഗാനങ്ങള്‍ കേട്ടാണ് നാലുകുട്ടികളുണരുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കിം ഇത് പങ്കുവെച്ചത്.
തിരക്ക് പിടിച്ച പ്രഭാതങ്ങളെ ശാന്തമാക്കാനും മനോഹരമായ ക്രിസ്മസ് ഗാനങ്ങള്‍ കൊണ്ട് നിറയ്ക്കാനും ഫിലിപ്പ് കോര്‍ണിഷ് വരുന്നുവെന്നും അവര്‍ കുറിച്ചു. അലങ്കരിച്ച ക്രിസ്മസ് ട്രീയുടെ അടുത്ത് ഫിലിപ്പ് കോര്‍ണിഷ് വെളുത്ത പിയാനോ വായിക്കുന്നതും അവര്‍ പങ്കുവെച്ചിട്ടുണ്ട്.
സംഭവത്തില്‍ നിരവധി ആരാധകരാണ് കിമ്മിനെ പരിഹസിച്ച് ട്വിറ്ററില്‍ കമന്റ് ചെയ്തത്. കുട്ടികളെ കിടക്കിയില്‍ നിന്നും എണീപ്പിക്കാന്‍ പിയാനിസ്റ്റിന് പണം നല്‍കേണ്ടതുണ്ടോയെന്ന് ഒരാള്‍ ചോദിച്ചു. എന്തുകൊണ്ടാണ് സെലിബ്രിറ്റികള്‍ വിചിത്രമായിരിക്കുന്നതെന്ന് മറ്റൊരാള്‍ ട്വീറ്റ് ചെയ്തു.
ഹോളിവുഡ് താര ദമ്പതികളായ കാനി വെസ്റ്റും കിം കര്‍ദാഷിയാനും അടുത്തിടെയാണ് നിയമപരമായി വിവാഹമോചിതരായത്. കരാര്‍ പ്രകാരം അമേരിക്കന്‍ റാപ്പറായ കാനി വെസ്റ്റില്‍ നിന്നം പ്രതിമാസം 200,000 ഡോളര്‍ കുട്ടികളുടെ ചെലവിനായി കിമ്മിന് ലഭിക്കും. ഇതുകൂടാതെ കുട്ടികളുടെ മെഡിക്കല്‍-വിദ്യാഭ്യാസ -സുരക്ഷാ ചെലവുകളുടെ പകുതിയും അദ്ദേഹം വഹിക്കും.
Content Highlights: Kim Kardashian, Pianist,Philip Cornish,Kanye West
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..