കിമ്മിന്റെ പൊക്കിള്‍ എവിടെപ്പോയി; ഫോട്ടോഷോപ്പ് ദുരന്തമെന്ന് ആരാധകര്‍


കഴിഞ്ഞ ഞായറാഴ്ച്ചയാണ് താരം തന്റെ മൂന്നു ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

കിം കർദാഷിയൻ | Photo: Instagram/ Kim Kardashian

പ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് നടിയും ടിവി അവതാരകയുമായ കിം കര്‍ദാഷിയന്‍. കിമ്മിന്റെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ക്ക് നിരവധി ആരാധകരാണുള്ളത്. എന്നാല്‍ പലപ്പോഴും ചിത്രങ്ങള്‍ എഡിറ്റു ചെയ്തതിന് കിം പിടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തവണയും ഒരു ഫോട്ടോഷോപ്പ് ദുരന്തം കിമ്മിന് തുറന്നുകാണിച്ചുകൊടുക്കുകയാണ് ആരാധകര്‍.

ഈ ചിത്രങ്ങളില്‍ കിം അരക്കെട്ട് എഡിറ്റ് ചെയ്തിട്ടുണ്ടെന്നാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്. കിമ്മിന്റെ പൊക്കിള്‍ എവിടെപ്പോയെന്നും അതു കൂട്ടിച്ചേര്‍ക്കാന്‍ മറന്നുവോയെന്നും ആരാധകര്‍ ചോദിക്കുന്നു.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് താരം തന്റെ മൂന്നു ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. തന്റെ സ്വന്തം ബ്രാന്‍ഡ് ആയ സ്‌കിംസില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് ബ്രായും ഓവര്‍സൈസ്ഡ് ജോഗിങ് ബോട്ടവുമാണ് താരം ധരിച്ചിരിക്കുന്നത്. 'ഈ ഞായറാഴ്ച' എന്റെ സ്‌കിംസിനോടൊപ്പം എന്നു താരം ചിത്രത്തിന് അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്.

പോസ്റ്റ് ചെയ്ത് 17 മണിക്കൂര്‍ പിന്നിടുമ്പോള്‍ 35 ലക്ഷത്തോളം ആളുകളാണ് ഈ ചിത്രങ്ങള്‍ ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധി ആരാധകര്‍ കമന്റും ചെയ്തിട്ടുണ്ട്.

Content Highlights: Kim Kardashian accused of forgetting to photoshop in her belly button


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


Roshy augustine

1 min

കുപ്പിവെള്ളം 20 രൂപയ്ക്ക് വാങ്ങുന്നവര്‍ക്ക് ഇതൊക്കെ വലിയ വര്‍ധനയോ?, ആരും പരാതിപ്പെട്ടില്ല- മന്ത്രി

Feb 6, 2023

Most Commented