ഖുശ്ബു സുന്ദർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം | Photo: instagram/ khushbu sundar
തെന്നിന്ത്യന്‍ താരവും ബിജെപി നേതാവുമായ ഖുശ്ബു സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍. ഭാരം കുറച്ചതിനുശേഷമുള്ള ചിത്രങ്ങള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് പങ്കുവെച്ചത്. ഏതാണ്ട് 15 കിലോയാണ് നടി വര്‍ക്ക്ഔട്ടിലൂടെ കുറച്ചത്.
'ദൃഢനിശ്ചയമുള്ള ഒരു സ്ത്രീയെ ഒരിക്കലും വില കുറച്ചുകാണരുത്' എന്ന കുറിപ്പോടു കൂടിയാണ് ഖുശ്ബു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ നിരവധി ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
2020-ല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴാണ് ഖുശ്ബുവിന്റെ ശരീരഭാരം കുറഞ്ഞത്. ഇതിന്റെ കാരണം പലരും ചോദിച്ചിരുന്നെന്നും അന്ന് വീട്ടിലെ എല്ലാ ജോലികളും ഒറ്റയ്ക്ക്് ചെയ്തതിനാലാണ് ഭാരം കുറഞ്ഞതെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഒപ്പം യോഗയും ഇതിന് സഹായിച്ചെന്ന് ഖുശ്ബു ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.
അന്ന് 93 കിലോയില്‍ നിന്ന് 79 കിലോയിലെത്തിയിരുന്നു താരം. 10 കിലോ കൂടി കുറച്ച് 69-ല്‍ എത്തുകയാണ് ലക്ഷ്യമെന്നും ഖുശ്ബു വ്യക്തമാക്കിയിരുന്നു.
2021-ല്‍ വീണ്ടു ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഖുശ്ബു ട്വീറ്റു ചെയ്തിരുന്നു. 'എന്റെ ഏറ്റവും മികച്ച ആരോഗ്യഘട്ടത്തില്‍ ഞാന്‍ എത്തിയിരിക്കുന്നു. നിങ്ങളും നിങ്ങളുടെ ആരോഗ്യം നോക്കുക. ഓര്‍ക്കുക, ആരോഗ്യമാണ് സമ്പത്ത്. എനിക്ക് അസുഖമാണോ എന്നു ചോദിച്ചവരോട്, നിങ്ങളുടെ ഉത്കണ്ഠയ്ക്കു നന്ദി. മുമ്പൊരിക്കലും ഞാന്‍ ഇത്രയും ഫിറ്റ് ആയി ഇരുന്നിട്ടില്ല. ഇവിടേയുള്ള പത്ത് പേരെങ്കിലും തടി കുറച്ച് ഫിറ്റ് ആകാന്‍ ഞാന്‍ പ്രചോദനം ആയിട്ടുണ്ടെങ്കില്‍ അതാണ് എന്റെ വിജയം.' ഖുശ്ബു അന്ന് ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.
വെള്ളിത്തിരയിലെ മിന്നുന്ന താരമായി വളര്‍ന്ന ഖുശ്ബുവിന്റെ അരങ്ങേറ്റം ബാലതാരമായിട്ടായിരുന്നു.പിന്നീട് രജനീകാന്ത്, കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, സുരേഷ് ഗോപി തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചു. ഖുശ്ബുവിനോടുള്ള ആരാധന മൂത്ത് ആളുകള്‍ തമിഴ്‌നാട്ടില്‍ അമ്പലം വരെ നിര്‍മിച്ചു.
രാഷ്ട്രീയത്തിലും ഖുശ്ബു ഒരുകൈ നോക്കി. വിവാദമായിരുന്നു ഓരോ രാഷ്ട്രീയ നീക്കവും. 2010-ല്‍ ചെന്നൈയില്‍ കരുണാനിധി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ ഖുശ്ബു ഡിഎംകെ പ്രവേശനം പ്രഖ്യാുിച്ചു. എന്നാല്‍ നാല് വര്‍ഷത്തിനു ശേഷം കോണ്‍ഗ്രസിന്റെ പാളയത്തിലെത്തി. 2020-ല്‍ പാര്‍ട്ടി മാറി ബിജെപി അംഗത്വം സ്വീകരിച്ചു.
Content Highlights: khushbu sundar shares latest weight loss pictures and makeover photos
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..