'അമ്മയ്ക്ക് ഡ്യൂട്ടിയുണ്ട് വാവേ..';  ഹൃദയംതൊടുന്ന വീഡിയോ പങ്കുവെച്ച് കേരളാ പോലീസ്


ഔദ്യോഗിക വേഷത്തില്‍ ജോലിക്കു പോകുന്ന വനിതാ പോലീസുകാരിയായ അമ്മയും അമ്മൂമ്മയുടെ കൈകളിലിരുന്ന് യാത്ര പറയുന്ന കുഞ്ഞുമാണ് വീഡിയോയിലുള്ളത്.

കേരള പോലീസ് പങ്കുവെച്ച വീഡിയോയിൽ നിന്ന്‌ | Photo: facebook/ motherhood

കുഞ്ഞുങ്ങളെ പിരിഞ്ഞിരിക്കുക എന്നത് അച്ഛനമ്മമാരെ സംബന്ധിച്ച് ഏറെ സങ്കടമുള്ള കാര്യമാണ്. അവരുടെ കളിക്കൊഞ്ചലുകളും വളര്‍ച്ചയുമെല്ലാം വീഡിയോ കോളിലൂടെ കാണാന്‍ മാത്രം ഭാഗ്യമുള്ളവരാണ് പലരും. ജോലിക്കു പോകുമ്പോള്‍ മറ്റുള്ളവരുടെ കൈകളിലുരുന്ന് കുഞ്ഞുങ്ങള്‍ അച്ഛനമ്മമാരെ യാത്രയാക്കുന്ന വീഡിയോയും നമ്മള്‍ കണ്ടിട്ടുണ്ട്.

അത്തരത്തില്‍ ഒരു വീഡിയോയാണ് കേരള പോലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'അമ്മയ്ക്ക് ഡ്യൂട്ടിയുണ്ട് വാവേ' എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഔദ്യോഗിക വേഷത്തില്‍ ജോലിക്കു പോകുന്ന വനിതാ പോലീസുകാരിയായ അമ്മയും അമ്മൂമ്മയുടെ കൈകളിലിരുന്ന് യാത്ര പറയുന്ന കുഞ്ഞുമാണ് വീഡിയോയിലുള്ളത്. അമ്മ കുഞ്ഞിനെ ഉമ്മ വെയ്ക്കുന്നതും കൊഞ്ചിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.

'മക്കളെ ഉള്‍പ്പെടെ വേണ്ടപ്പെട്ടവരില്‍ നിന്നും അകന്ന് കര്‍ത്തവ്യ നിര്‍വഹണം നടത്തുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കു വേണ്ടിയും ഈ വീഡിയോ സമര്‍പ്പിക്കുന്നു'- എന്നും വീഡിയോക്ക് താഴെ കേരള പോലീസ് കമന്റ് ആയി ചേര്‍ത്തിട്ടുണ്ട്.

ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെറലാണ്. ഇതിനുതാഴെ നിരവധി പേര്‍ സ്‌നേഹം അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്. ജോലി ചെയ്യുന്ന എല്ലാ അമ്മമാരുടേയും അവസ്ഥ ഇതാണെന്നും അമ്മയ്ക്കും കുഞ്ഞിനും സ്‌നേഹം എന്നുമെല്ലാം ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്. പ്രവാസികളായ അച്ഛന്റേയും അമ്മയുടേയും അവസ്ഥ ഇതിലും സങ്കടകരമാണെന്നും കമന്റില്‍ ആളുകള്‍ പറയുന്നു.

Content Highlights: kerala police facebook page shares mother and kid video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented