കാർത്യായനിയമ്മയ്ക്ക് മരുമക്കളായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ അനുഷയും മധുരം നൽകുന്നു.
രണ്ട് മരുമക്കളും പഞ്ചായത്തുഭരണം ഏറ്റെടുത്ത സന്തോഷത്തിലാണ് തയ്യില്‍ കാര്‍ത്യായനിയമ്മ. കടലുണ്ടി സി.എം.എച്ച്. ഹൈസ്കൂളിനു സമീപം താമസിക്കുന്ന കാര്‍ത്യായനിയമ്മയുടെ മരുമക്കളാണ് ഇപ്പോള്‍ പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും സാരഥികള്‍. മൂത്തമകനായ വിനോദ് കുമാറിന്റെ ഭാര്യ സജിത പൂക്കാടന്‍ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. ഇളയമകന് പ്രമോദ് കുമാറിന്റെ ഭാര്യ അനുഷ കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റും. വിനോദും സജിതയും താമസിക്കുന്നത് അമ്മ താമസിക്കുന്ന വീടിന്റെ തൊട്ടടുത്താണ്. കാര്‍ത്യായനിയമ്മ ഇളയ മകന്റെകൂടെയാണ് താമസം.
മരുമക്കള്‍ രണ്ടുപേരും നാടിന്റെ സാരഥികളായതില് ഏറെ സന്തോഷവതിയാണ് അമ്മ. കാര്‍ത്യായനിയമ്മയുടെ ഭര്‍ത്താവ് പരേതനായ കണ്ടന് 20 വര്‍ഷംമുമ്പ് കടലുണ്ടി പഞ്ചായത്ത് അംഗമായിരുന്നു. പാരമ്പര്യമായി കമ്യൂണിസ്റ്റ് കുടുംബമാണ് ഇവരുടേത്. സജിത കടലുണ്ടി ബ്ലോക്ക് ഡിവിഷനില്‍നിന്ന് 1061 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. അനുഷ മണ്ണൂര്‍ നോര്‍ത്ത് എട്ടാം ഡിവിഷനില്‍ നിന്ന് 358 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു. സജിത സി.പി.ഐ. പ്രതിനിധിയും അനുഷ സി.പി.എമ്മുകാരിയുമാണ്.
വിനോദ് കുമാര്‍ ഫറോക്ക് കോമണ്‍വെല്‍ത്ത് ഓട്ടുകമ്പനി തൊഴിലാളിയാണ്. പ്ലസ്വണ് വിദ്യാര്‍ഥിയായ വൈഷ്ണവും എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ വൈശാഖുമാണ് മക്കള്‍. പ്രമോദ് കുമാര്‍ ഇലക്ടീഷ്യനാണ്. അഞ്ചാംക്ലാസ് വിദ്യാര്‍ഥി കാര്‍ത്തിക്, മൂന്നരവയസ്സുകാരന് ഋത്വിക്ക് എന്നിവര്‍ മക്കളാണ്. കാര്‍ത്യായനിയമ്മയ്ക്ക് മറ്റൊരു മകള്‍കൂടിയുണ്ട്, ഷിബിത.
Content Highlights: Kerala election news,daughter in laws became Panchayath president
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..