വിക്കിയെ ആദ്യമായി കണ്ട നിമിഷം; മനസ്സു തുറന്ന് കത്രീന 


ഏറെ മനോഹരമായ ഒരു യാത്രയായാണ് കത്രീന തങ്ങളുടെ വിവാഹത്തെ വിശേഷിപ്പിക്കുന്നത്.

കത്രീന കൈഫും വിക്കി കൗശലും| Photo: instagram/vickykaushal09

ബോളിവുഡിന് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് കത്രീന കൈഫും വിക്കി കൗശലും. നീണ്ട കാലത്തെ പ്രണയത്തിനു ശേഷമുള്ള ഇരുവരുടേയും വിവാഹം ആരാധകര്‍ ഏറെ ആഘോഷമാക്കിയിരുന്നു. ഇപ്പോള്‍ വിക്കിയെ ആദ്യമായി കണ്ട നിമിഷം ഓര്‍ത്തെടുക്കുകയാണ് കത്രീന.

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കത്രീന മനസ്സു തുറന്നത്. ബോളിവുഡ് നിര്‍മ്മാതാവായ ആനന്ദ് എല്‍ റായിയുമായുള്ള ചര്‍ച്ചയ്ക്കിടെ അദ്ദേഹം വിക്കി അഭിനയിച്ച മന്‍മര്‍സിയാന്‍ എന്ന ചിത്രത്തിന്റെ പ്രൊമോ കാണിച്ചു. അങ്ങനെയാണ് വിക്കിയെ ആദ്യമായി കാണുന്നത്. വിക്കിയുടെ അഭിനയം കണ്ട് അമ്പരന്നു പോയെന്നും താരം പറയുന്നു.



ഏറെ മനോഹരമായ ഒരു യാത്രയായാണ് കത്രീന തങ്ങളുടെ വിവാഹത്തെ വിശേഷിപ്പിക്കുന്നത്. മൂന്നു ദിവസത്തോളം നീണ്ടു നിന്ന വിവാഹാഘോഷങ്ങള്‍ വളരെ പ്രിയപ്പെട്ട അനുഭവമായിരുന്നുവെന്നും ആളുകളുടെ അനുഗ്രഹം തങ്ങളോടൊപ്പമുണ്ടായിരുന്നുവെന്നും കത്രീന പറഞ്ഞു.

വിവാഹശേഷമുള്ള ആദ്യ കര്‍വാചൗത് ആഘോഷത്തിന്റെ വിശേഷം പങ്കുവെയ്ക്കാനും താരം മറന്നില്ല. വിക്കിയും തനിക്കൊപ്പം ഉപവാസമിരുന്നെന്നും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വിക്കിയുടെ മാതാപിതാക്കളും എത്തിച്ചേര്‍ന്നുവെന്നും കത്രീന പറഞ്ഞു.

Content Highlights: katrina kaif, vicky kaushal, marriage, bollywood


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented