'വിക്കിയെ കണ്ട് മനം മയങ്ങിപ്പോയി';അന്ന് കത്രീന സോയ അക്തറിനോട് പറഞ്ഞു


വിക്കി കൗശലും കത്രീന കൈഫും | Photo: instagram/ vicky kaushal

ബോളിവുഡിലെ പ്രിയപ്പെട്ട താരദമ്പതികളാണ് കത്രീന കൈഫും വിക്കി കൗശലും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. രാജസ്ഥാനില്‍ അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

ഇപ്പോള്‍ വിക്കി കൗശലിനെ ആദ്യമായി കണ്ടുമുട്ടിയ നിമിഷത്തെ കുറിച്ച് മനസുതുറയ്ക്കുകയാണ് കത്രീന കൈഫ്. വിക്കിയെന്ന പേര് നേരത്തെ കേട്ടിട്ടുണ്ടെങ്കിലും ആദ്യം നേരിട്ട് പരിചയമില്ലായിരുന്നെന്ന് കത്രീന പറയുന്നു.' എനിക്ക് വിക്കിയെ കുറിച്ച് അറിയില്ലായിരുന്നു. ഞാന്‍ കേട്ടിട്ടുള്ള ഒരു പേര് മാത്രമായിരുന്നു അത്. എന്നാല്‍ വിക്കിയെ നേരിട്ട് കണ്ടപ്പോള്‍ ഇഷ്ടമായി.' കത്രീന പറയുന്നു.

സോയ അക്തറുടെ പാര്‍ട്ടിയില്‍വെച്ചാണ് കത്രീന വിക്കിയെ ശ്രദ്ധിക്കുന്നത്. പിന്നീട് വിക്കിയോട് പ്രണയം തോന്നി. അക്കാര്യം ആദ്യമായി കത്രീന പറഞ്ഞതും സോയയോടാണ്. വിക്കിയെ കണ്ട് തന്റെ മനം മയങ്ങിയെന്നാണ് സോയ അക്തറിനോട് കത്രീന പറഞ്ഞത്.

പിന്നീട് ഇരുവരും പല തവണ കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്തു. തങ്ങളുടെ ഒത്തുചേരല്‍ വിധിയുടെ തീരുമാനമായാണ് കാണുന്നതെന്നും യാദൃശ്ചികയുമായി പല സംഭവങ്ങളും തങ്ങളുടെ രണ്ടു പേരുടെ കാര്യത്തിലും നടന്നെന്നും കത്രീന പറയുന്നു. അടുത്തിടെ കോഫി വിത്ത് കരണ്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് കത്രീന പ്രണയത്തെ കുറിച്ച് പറഞ്ഞത്.

കത്രീനയോടൊപ്പമുള്ള ജീവിതത്തെ കുറിച്ച് വിക്കിയും മനസുതുറന്നിരുന്നു. കത്രീന തന്റെ ജീവിതം മനോഹരമാക്കിയെന്നും സെറ്റില്‍ഡ് ആയപോലെ തോന്നുന്നുവെന്നും ഒരു പങ്കാളിയുണ്ടാകുക എന്നത് മനോഹരമായ അനുഭവമാണെന്നും വിക്കി പറയുന്നു. 'ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വിവേകവും അനുകമ്പയും ഉള്ള വ്യക്തിയാണ്. അവളില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. അവള്‍ എനിക്ക് ഒരു കണ്ണാടി പോലെയാണ്. അവള്‍ എല്ലാ കാര്യങ്ങളും തുറന്ന് പറയും. വിക്കി വ്യക്തമാക്കുന്നു.


Content Highlights: katrina kaif opens up about her love story with vicky kaushal for the first time


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented