ശ്രീകൃഷ്ണ വേഷത്തിൽ അരങ്ങേറ്റം നടത്തുന്ന രുഗ്മിണീദേവി/ രുഗ്മിണീദേവി | Photo: Mathrubhumi
പുലാമന്തോള്‍: ആത്മവിശ്വാസമുണ്ടെങ്കില്‍ പ്രായം ഒന്നിനും തടസ്സമല്ലെന്ന് തെളിയിക്കുകയായിരുന്നു രുഗ്മിണീദേവി. 53-ാം വയസ്സില്‍ കൃഷ്ണവേഷത്തില്‍ കഥകളി അരങ്ങേറിയപ്പോള്‍ അവരുടെ ആ സ്വപ്നം പൂവണിഞ്ഞു.
പാലൂര് സാരംഗി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് പാലൂര് സ്വദേശിയായ രുഗ്മിണീദേവി കഥകളിയില്‍ കൃഷ്ണവേഷം കെട്ടിയത്. മലപ്പുറം എം.എസ്.പി. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയാണ്. രണ്ടുവര്‍ഷമായി കോട്ടയ്ക്കല്‍ ഹരിദാസ്, പ്രദീപ് എന്നിവരുടെ കീഴില്‍ കഥകളി പഠിക്കുന്നു.
19 വയസ്സുകാരന് കോട്ടയ്ക്കല്‍ ശ്രീയേഷ് ബലഭദ്രനായി രുഗ്മിണിക്കൊപ്പം അരങ്ങ് പങ്കിട്ടു. രണ്ടുവര്‍ഷത്തോളമായി കഥകളി അഭ്യസിക്കുന്നു. കോട്ടയ്ക്കല്‍ ഹരിദാസ്, പ്രദീപ് എന്നിവരാണ് ഗുരുക്കന്മാര്.
ചെറുപ്പത്തില്‍ മോഹിനിയാട്ടവും ഭരതനാട്യവുമഭ്യസിച്ച് ഒട്ടേറെ വേദികളില്‍ നിറഞ്ഞുനിന്നിരുന്നു രുഗ്മിണി. പിന്നീട് കലാപ്രവര്‍ത്തനങ്ങളില്‍ നിന്നകന്നു. ഇപ്പോള്‍ 30 വര്‍ഷത്തിനുശേഷം കഥകളി അരങ്ങേറ്റം. പ്രയാസമേറിയ കഥകളി പഠനത്തിനിടയില്‍ വാതംപോലുള്ള അസുഖങ്ങള്‍ വിലങ്ങുതടിയായി. എങ്കിലും, ഉറച്ച മനസ്സോടെ ലക്ഷ്യം കണ്ടു.
കെ.എസ്.ഇ.ബി. ജീവനക്കാരനായ ഭര്‍ത്താവ് ബാലസുബ്രഹ്മണ്യത്തിന്റെ പിന്തുണയും കൈത്താങ്ങായി. അണിയറയില്‍ പാട്ടിന് കോട്ടയ്ക്കല്‍ സന്തോഷ്, കോട്ടയ്ക്കല്‍ വിനീഷ് എന്നിവരും ചെണ്ടയുമായി കോട്ടയ്ക്കല്‍ ഗോവിന്ദ് ഗോപകുമാറും ഉണ്ടായിരുന്നു. പ്രതീഷ് കോട്ടയ്ക്കല്‍ മൃദംഗം വായിച്ചു.
Content Highlights: kathakali passion and first performance at the age of 53
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..