സംസ്‌കാരചടങ്ങില്‍ കെയ്റ്റ് മിഡില്‍ടണ്‍ അണിഞ്ഞത് എലിസബത്ത് രാജ്ഞിയുടെ ചോക്കറും ഇയര്‍ റിങ്‌സും


കെയ്റ്റ് മിഡിൽടണും എലിസബത്ത് രാജ്ഞിയും | Photo: Getty Images

ലിസബത്ത് രാജ്ഞിക്ക് വിങ്ങുന്ന മനസ്സോടെ വിട നല്‍കി വില്ല്യം രാജകുമാരന്റെ പത്‌നി കെയ്റ്റ് മിഡില്‍ടണ്‍. വില്ല്യമിനും മക്കള്‍ക്കൊപ്പം കറുത്ത വസ്ത്രം ധരിച്ചാണ് കെയ്റ്റ് ചടങ്ങുകള്‍ക്ക് എത്തിയത്. എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി അവരുടെ ആഭരണങ്ങളും കെയ്റ്റ് അണിഞ്ഞിരുന്നു.

മധ്യത്തില്‍ ഡയമണ്ട് ക്ലാസ്പുള്ള ഒരു പേള്‍ ചോക്കറാണ് കെയ്റ്റ് ധരിച്ചത്. നാലു തട്ടുകളുള്ള ഈ ചോക്കര്‍ 1983-ല്‍ ബംഗ്ലാദേശില്‍ നടന്ന പരിപാടിയിലാണ് എലിസബത്ത് രാജ്ഞി ധരിച്ചിരുന്നത്. ഇതിനൊപ്പം രാജ്ഞിയുടെ പേള്‍ ഡ്രോപ് ഇയര്‍ റിങ്‌സും കെയ്റ്റിന്റെ കാതിലുണ്ടായിരുന്നു. 1947-ല്‍ നടന്ന എലിസബത്ത് രാജ്ഞിയുടെ വിവാഹത്തിന് സമ്മാനമായി ലഭിച്ചതാണ് ആ ഇയര്‍ റിങ്‌സ്.

കറുപ്പ് നിറത്തിലുള്ള കോട്ട് ഡ്രസ്സും മൂടുപടമുള്ള കറുപ്പ് തൊപ്പിയും അണിഞ്ഞാണ് കെയ്റ്റ് ചടങ്ങിനെത്തയത്. നേരത്തെ ബക്കിങ്ഹാം കൊട്ടാരത്തില്‍ നടന്ന ലഞ്ച് റിസപ്ഷനിലും രാജ്ഞിയുടെ ആഭരണമാണ് കെയ്റ്റ് ഉപയോഗിച്ചത്. അന്ന് പേള്‍ നെക്ക്‌ലെസ് ആണ് അണിഞ്ഞത്.

കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. ബ്രിട്ടീഷ് രാജഭരണത്തിലെ ഏറ്റവും നീണ്ട കാലയളവെന്ന റെക്കോഡിട്ടാണ് ബ്രിട്ടന്റെയും 14 കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ രാജ്ഞിയായ എലിസബത്തിന്റെ അന്ത്യം.


Content Highlights: kate middleton wears queen elizabeth II’s jewellery to her funeral


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented