സെയ്ഫിന്റെ വിവാഹാഭ്യര്‍ഥന രണ്ടു തവണ നിരസിച്ചത് എന്തിന്?; കരീന പറയുന്നു


2008-ല്‍ താഷന്റെ സെറ്റില്‍വെച്ചാണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്. ആ വര്‍ഷംതന്നെ സെയ്ഫ് പ്രണയം പരസ്യമാക്കുകയും ചെയ്തു

കരീന കപൂറും സെയ്ഫ് അലി ഖാനും | Photo: instagram/ kareena kapoor

ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് കരീനാ കപൂറും സെയ്ഫ് അലി ഖാനും. കുടുംബ ജീവിതത്തിനും കരിയറിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന താരദമ്പതികള്‍. വിവാഹശേഷം രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ കരീന ഇടയ്ക്ക് കരിയറിന് ഇടവേള നല്‍കിയിരുന്നു. വൈകാതെ ബോളിവുഡില്‍ തന്റെ സാന്നിധ്യം അറിയിച്ച് അവര്‍ തിരിച്ചുവരികയും ചെയ്തു.

2012 ഒക്ടോബര്‍ 16-നാണ് സെയ്ഫും കരീനയും വിവാഹിതരാകുന്നത്. 2016-ല്‍ മൂത്ത മകന്‍ തൈമൂര്‍ അലി ഖാന് കരീന ജന്മം നല്‍കി. 2021-ല്‍ രണ്ടാമത്തെ മകന്‍ ജെഹാംഗീര്‍ അലി ഖാനും ജനിച്ചു.

സെയ്ഫ് നേരത്തെ നടി അമൃത സിങ്ങിനെ വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും സാറാ അലി ഖാന്‍, ഇബ്രാഹിം അലി ഖാന്‍ എന്നിങ്ങനെ രണ്ടു മക്കളുണ്ട്. 2004-ല്‍ സെയ്ഫ് അമൃതയുമായി പിരിഞ്ഞു. പിന്നീട് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കരീനയെ ജീവിതസഖിയാക്കുന്നത്.

ഇപ്പോള്‍ ഇരുവരും തമ്മിലുള്ള പ്രണയത്തെ കുറിച്ചും സെയ്ഫ് പ്രൊപ്പോസ് ചെയ്ത നിമിഷക്കെ കുറിച്ചും തുറന്നുപറയുകയാണ് കരീന. രണ്ടു തവണ സെയ്ഫിന്റെ വിവാഹാഭ്യര്‍ഥന നിരസിച്ചിട്ടുണ്ടെന്ന് താരം പറയുന്നു.

2003-ല്‍ എല്‍ഒസി കാര്‍ഗിലിലാണ് ഇരുവരുംഒരുമിച്ച് അഭിനയിച്ചത്. പിന്നീട് മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ഓംകാരയിലൂടെ വീണ്ടും ഒന്നിച്ചു. എന്നാല്‍ 2008-ല്‍ താഷന്റെ സെറ്റില്‍വെച്ചാണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്. ആ വര്‍ഷംതന്നെ സെയ്ഫ് പ്രണയം പരസ്യമാക്കുകയും ചെയ്തു. കൈത്തണ്ടയില്‍ കരീനയുടെ പേര് പച്ചകുത്തിയായിരുന്നു സെയ്ഫ് പ്രണയം വെളിപ്പെടുത്തിയത്. നാല് വര്‍ഷത്തെ പ്രേമത്തിന് ശേഷം ഇരുവരും വിവാഹിതരാകുകയും ചെയ്തു.

ഇതിനിടയില്‍ രണ്ടു തവണ സെയ്ഫ് വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍ താന്‍ അതു നിരസിക്കുകയായിരുന്നെന്നും ഒടുവില്‍ യെസ് പറയുകയും അതു ജീവിതത്തെ മനോഹരമാക്കുകയും ചെയ്തുവെന്നും കരീന പറയുന്നു. തന്റെ പുതിയ ചിത്രം ലാല്‍ സിങ് ഛദ്ദയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കരീന.

നിരസിച്ചതിനു പിന്നിലുള്ള കാരണവും കരീന വ്യക്തമാക്കി. 'നിരസിച്ചിരുന്നെങ്കിലും എനിക്ക് അദ്ദേഹത്തോട് സ്‌നേഹമുണ്ടായിരുന്നു. വിവാഹം വളരെ വേഗത്തില്‍ തീരുമാനമെടുക്കേണ്ട കാര്യമായിരുന്നില്ല. പരസ്പരം കുറച്ചുകൂടി അറിഞ്ഞശേഷം തീരുമാനിക്കാം എന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ സെയ്ഫിനെ വിവാഹം കഴിക്കുമെന്ന് അന്നേ എനിക്കുറപ്പായിരുന്നു.' കരീന പറയുന്നു.

Content Highlights: kareena kapoor recalls why she rejected saif ali khans marriage proposal twice


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented