'വയറ്റിലുള്ളത് പാസ്തയും വൈനും, സെയ്ഫ് ജനസംഖ്യയിലേക്ക് ഒരുപാട് സംഭാവന നല്‍കിക്കഴിഞ്ഞു'- കരീന


മൂന്നാമതും ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് കരീന കപൂര്‍

കരീന കപൂർ സെയ്ഫ് അലി ഖാനും മകനുമൊപ്പം | Photo: instagram/ kareena kapoor

ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് കരീനാ കപൂറും സെയ്ഫ് അലി ഖാനും. കുടുംബ ജീവിതത്തിനും കരിയറിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന താരദമ്പതികള്‍. വിവാഹശേഷം രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ കരീന ഇടയ്ക്ക് കരിയറിന് ഇടവേള നല്‍കിയിരുന്നു. വൈകാതെ ബോളിവുഡില്‍ തന്റെ സാന്നിധ്യം അറിയിച്ച് അവര്‍ തിരിച്ചുവരികയും ചെയ്തു.

എന്നാല്‍ ഇതിന് പിന്നാലെ കരീന മൂന്നാമതും ഗര്‍ഭിണിയാണെന്ന അഭ്യൂഹം പരന്നു. യൂറോപ്യന്‍ യാത്രയില്‍ നിന്നെടുത്ത ചിത്രങ്ങള്‍ കരീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങളിലെ കരീനയുടെ വയര്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഈ അഭ്യൂഹം ഉടലെടുത്തത്. ദേശീയ മാധ്യമങ്ങള്‍ ഇതു വാര്‍ത്തയാക്കുകയും ചെയ്തു.

ഇതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കരീന. നുണകള്‍ പ്രചരിപ്പിക്കുന്നവരോട് മനോഹരമായ രീതിയിലാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ കരീന മറുപടി നല്‍കിയിരിക്കുന്നത്.

'എന്റെ വയറ്റിലുള്ളത് പാസ്തയും വൈനുമാണ്. ഞാന്‍ ഗര്‍ഭിണിയില്ല. നിങ്ങള്‍ ശാന്തരാകൂ. രാജ്യത്തെ ജനസംഖ്യയിലേക്ക് താന്‍ ഇപ്പോള്‍തന്നെ വളരെ കൂടുതല്‍ സംഭാവന നല്‍കിയെന്നാണ് സെയ്ഫ് പറയുന്നത്'- കരീന വ്യക്തമാക്കി.

കരീന കപൂറിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി/ കരീന യൂറോപ്യന്‍ യാത്രക്കിടെ | Photo: instagram/ kareena kapoor

2012 ഒക്ടോബര്‍ 16-നാണ് സെയ്ഫും കരീനയും വിവാഹിതരാകുന്നത്. 2016-ല്‍ മൂത്ത മകന്‍ തൈമൂര്‍ അലി ഖാന് കരീന ജന്മം നല്‍കി. 2021-ല്‍ രണ്ടാമത്തെ മകന്‍ ജെഹാംഗീര്‍ അലി ഖാനും ജനിച്ചു.

സെയ്ഫ് നേരത്തെ നടി അമൃത സിങ്ങിനെ വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും സാറാ അലി ഖാന്‍, ഇബ്രാഹിം അലി ഖാന്‍ എന്നിങ്ങനെ രണ്ടു മക്കളുണ്ട്. 2004-ല്‍ സെയ്ഫ് അമൃതയുമായി പിരിഞ്ഞു. പിന്നീട് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കരീനയെ ജീവിതസഖിയാക്കുന്നത്.

Content Highlights: kareena kapoor denies pregnancy rumours that she is expecting her third child with saif ali khan

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


09:55

പവർ പാക്ക്ഡ് 'പാലാപ്പള്ളി'; കടുവയിലെത്തിയ കഥ പറഞ്ഞ് സോൾ ഓഫ് ഫോക്ക് ബാൻഡ് | Soul of Folk

Aug 14, 2022

Most Commented