കങ്കണ സഹോദരി രംഗോലിക്കൊപ്പം
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി പെരുകുന്ന കാലമാണിത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡൽഹിയിലെ ദ്വാരകയിൽ ഒരു പതിനേഴുകാരി ആസിഡ് ആക്രമണത്തിന് ഇരയായത്. ഇതുകണ്ടപ്പോൾ തന്റെ സഹോദരി കടന്നുപോയ കാലമാണ് ഓർമ വരുന്നത് എന്നുപറയുകയാണ് ബോളിവുഡ് താരം കങ്കണ റണൗട്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് കങ്കണ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
തന്റെ കൗമാരപ്രായത്തിലാണ് സഹോദരി രംഗോലി ആസിഡ് ആക്രമണത്തിന് ഇരയാകുന്നതെന്ന് പറഞ്ഞാണ് കങ്കണ കുറിക്കുന്നത്. തുടർന്ന് 52ഓളം സർജറികളാണ് രംഗോലിക്ക് ചെ്തത്. അനുഭവിച്ച മാനസിക ശാരീരിക ആഘാതം സങ്കൽപിക്കാവുന്നതിലും എത്രയോ അധികമാണെന്നും കങ്കണ പറയുന്നു. തങ്ങളുടെ കുടുംബം തകർന്നുപോയി. ആ കാലത്ത് തനിക്കും തെറാപ്പിയിലൂടെ കടന്നുപോകേണ്ടി വന്നുവെന്നും കങ്കണ പറയുന്നു.
.jpg?$p=aa9eecf&&q=0.8)
തനിക്കരികിലൂടെ ആരെങ്കിലും കടന്നുപോകുമ്പോൾ ആസിഡ് ഒഴിക്കുമോ എന്ന് ഭയന്ന് മുഖം മറയ്ക്കുമായിരുന്നു. ബൈക്കിലോ കാറിലോ അപരിചിതർ ആരെങ്കിലും തന്നെ കടന്നുപോകുമ്പോൾ ഇപ്രകാരം ചെയ്യുന്നത് ശീലമായിരുന്നുെവന്നും കങ്കണ പറയുന്നു. ഇത്തരം അതിക്രമങ്ങൾ അവസാനിക്കുന്നില്ല. ഇതിനെതിരായി സർക്കാർ ശക്തമായ നടപടി കൈക്കൊള്ളേണ്ടതുണ്ടെന്നും താരം കുറിച്ചു.
ആസിഡ് ആക്രമണത്തിന് ഇരയാകുന്ന സമയത്ത് ഇരുപത്തിയൊന്നു വയസ്സായിരുന്നു രംഗോലിയുടെ പ്രായം. രംഗോലിയുടെ മുഖത്തിന്റെ പാതിഭാഗവും പൊള്ളലേറ്റ് കരിഞ്ഞിരുന്നു. ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടമാവുകയും ഒരു ചെവി പൊള്ളലിൽ കരിഞ്ഞുപോവുകയും സ്തനത്തിന്റെ ഭാഗത്ത് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച്ചയാണ് മാസ്ക് ധാരികളായ രണ്ടു പേർ ബൈക്കിലെത്തി പന്ത്രണ്ടാം ക്ലാസ്സുകാരിയായ പെൺകുട്ടിയുടെ മുഖത്ത് ആസിഡൊഴിച്ചത്. എട്ടുശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി നിലവിൽ സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലാണ്.
Content Highlights: kangana ranaut recalls acid attack on sister rangoli chandel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..