കങ്കണ റണാവതും ഉർഫി ജാവേദും | Photo: PTI/ instagram
പഠാന്‍ സിനിമയുമായി ബന്ധപ്പെട്ട് നടി കങ്കണ റണാവത് നടത്തിയ ട്വീറ്റ് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ഇന്ത്യ എല്ലാ ഖാന്‍മാരേയും സ്‌നേഹിക്കുന്നുവെന്നും ചില സമയങ്ങളില്‍ ഖാന്‍മാരെ മാത്രമേ സ്‌നേഹിക്കുവെന്നും മുസ്ലിം നടിമാരോട് ഇവര്‍ക്ക് ഭ്രമമാണെന്നും കങ്കണ ട്വീറ്റ് ചെയ്തു. അതിനാല്‍തന്നെ ഇന്ത്യയില്‍ വിദ്വേഷമാണെന്നും ഫാസിസമാണെന്നും ആരോപിക്കുന്നത് ശരിയല്ലെന്നും ഇന്ത്യ പോലൊരു രാജ്യം ലോകത്ത് എവിടെയും ഇല്ലെന്നും കങ്കണ ട്വീറ്റില്‍ പറഞ്ഞിരുന്നു.
പഠാന്‍ സിനിമയെ കുറിച്ചുള്ള നിര്‍മാതാവ് പ്രിയ ഗുപതയുടെ ട്വീറ്റിനായിരുന്നു കങ്കണയുടെ മറുപടി. 'ഷാരൂഖിനും ദീപികയ്ക്കും അഭിനന്ദനം. ഹിന്ദുക്കളും മുസ്ലീങ്ങളും ഷാരൂഖിനെ സ്‌നേഹിക്കുന്നു. നിരോധന ഭീഷണിയും വിവാദങ്ങളും സിനിമയെ തളര്‍ത്തില്ല. ചിലപ്പോള്‍ അത് ഗുണം ചെയ്യും. ഇന്ത്യ മതേതര രാജ്യമാണ്.' ഇതായിരുന്നു പ്രിയ ഗുപ്തയുടെ ട്വീറ്റ്. ഇതിനൊപ്പം തിയേറ്ററില്‍ ആഘോഷിക്കുന്ന ആരാധകരുടെ വീഡിയോയുമുണ്ടായിരുന്നു.
ഇതിന് കങ്കണ നല്‍കിയ 'ഖാന്‍ സ്‌നേഹം' മറുപടിക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് നടിയും മോഡലുമായ ഉര്‍ഫി ജാവേദ്. 'ഓ മൈ ഗോഷ്. എന്തൊരു വിഭജനമാണിത്. ഹിന്ദു നടന്‍, മുസ്ലിം നടന്‍. ഇത്തരത്തില്‍ കലയെ മതം കൊണ്ട് വിഭജിക്കാന്‍ സാധിക്കില്ല. ഇവിടെ നടന്‍മാര്‍ മാത്രമേയുള്ളു.' ഉര്‍ഫി ട്വീറ്റില്‍ പറയുന്നു.
ഇതിന് മറുപടിയുമായി കങ്കണ വീണ്ടും രംഗത്തെത്തി. 'അത് ശരിയാണ് പ്രിയപ്പെട്ട ഉര്‍ഫി. എന്നാല്‍ ഒരു കാല്‍പനിക ലോകത്ത് അല്ലാതെ ഇത് ശരിയാകില്ല. അല്ലെങ്കില്‍ ഏകീകൃത സിവില്‍ കോഡ് (യൂണിഫോം സിവില്‍ കോഡ്) വരണം. ഇതിനായി എല്ലാവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടാം. എന്താ അങ്ങനെയല്ലേ?'-കങ്കണ ട്വീറ്റില്‍ പറയുന്നു.
എന്നാല്‍ ഈ ട്വീറ്റിനെ വളരെ തമാശയോടെയാണ് ഉര്‍ഫി സമീപിച്ചത്. യൂണിഫോം തന്നെ സംബന്ധിച്ച് ഒരു മോശം ഐഡിയയാണെന്നും താന്‍ അറിയപ്പെടുന്നത് തന്നെ വസ്ത്രത്തിന്റെ പേരിലാണെന്നും ഉര്‍ഫി മറുപടി നല്‍കി. എന്നാല്‍ ഇതിന് താഴെ ചിലര്‍ പ്രതിഷേധിച്ചപ്പോള്‍ താന്‍ സര്‍ക്കാസമാണ് ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി ഉര്‍ഫി വീണ്ടും രംഗത്തെത്തി.
Content Highlights: kangana ranaut reacts to urfi javed taking a dig at country loves khans tweet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..