കങ്കണ റണൗട്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ | Photo: Instagram/ Kangana Ranaut
അമ്മയുടെ ജന്മദിനത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട്. അമ്മയുടെ നെഞ്ചില്‍ തലചായ്ച്ച് കിടക്കുന്ന ചിത്രത്തിനൊപ്പമാണ് കങ്കണ ജന്മദിനാശംസ നേര്‍ന്നിരിക്കുന്നത്.
കുട്ടിക്കാലത്ത് അമ്മയെ തനിക്ക് പേടിയായിരുന്നുവെന്നും വളര്‍ന്നപ്പോള്‍ ഏറ്റവും അടുത്ത സുഹൃത്തായി മാറിയെന്നും കങ്കണ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പറയുന്നു. 'ഒരു കുട്ടിയെപ്പോലെ വികൃതി കാട്ടി, ചിരിച്ചുകൊണ്ട് പൃഥ്വിയുമായി കളിക്കുന്ന നിങ്ങളെ കാണുമ്പോള്‍ ഇതാണ് മമ്മയുടെ എനിക്കേറ്റവും പ്രിയപ്പെട്ട ജീവിതഘട്ടമെന്ന് ഞാന്‍ എന്നോടുതന്നെ പറയുകയാണ്. അമ്മയ്ക്ക് പിറന്നാളാശംസകള്‍'-കങ്കണ കുറിച്ചു. കങ്കണയുടെ സഹോദരിയുടെ മകനാണ് പൃഥ്വി.
അടുത്തിടെ അമ്മയുടെ സാരി ധരിച്ചുള്ള കുട്ടിക്കാലത്തെ ചിത്രവും ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയി കങ്കണ പങ്കുവെച്ചിരുന്നു. 'എല്ലാ പെണ്‍കുട്ടികളേയും പോലെ 10-11 വയസ്സുള്ളപ്പോള്‍ ഞാനും അമ്മയുടെ സാരി ധരിച്ചുനോക്കിയിരുന്നു. ചേച്ചി രംഗോലി ലിപ്സ്റ്റിക്കും ഇട്ടുതന്നു. ഒരു ക്ലാസിക്കല്‍ ഡാന്‍സറെ പോലെ'-ചിത്രത്തിനൊപ്പം താരം കുറിച്ചു.
ഹിമാചല്‍ പ്രദേശിലാണ് കങ്കണ ജനിച്ചത്. ഒരു സഹോദരനും സഹോദരിയുമാണുള്ളത്. കുടുംബവുമൊത്തുള്ള ചിത്രങ്ങളും വീഡിയോയും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

Content Highlights: kangana ranaut extends birthday wishes to mom with adorable photo
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..