കല്ല്യാണി പ്രിയദർശൻ സഹോദരന്റെ വിവാഹച്ചടങ്ങിനിടെ | Photo: instagram/ kalyani priyadarshan
സഹോദരന് സിദ്ധാര്‍ഥ് പ്രിയദര്‍ശന്റെ ഭാര്യ മെലാനി ബാസ്സിനെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് നടി കല്ല്യാണി പ്രിയര്‍ദര്‍ശന്‍. താന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നതുപോലെയുള്ള ഒരു സഹോദരിയായി മെലാനിയെ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും കല്ല്യാണി വ്യക്തമാക്കി. ട്വിറ്ററില്‍ വിവാഹചിത്രവും കല്ല്യാണി പങ്കുവെച്ചു.
'എന്റെ സഹോദരന്റെ വിവാഹം ഏറ്റവും അടുത്ത കുടുംബാഗംങ്ങള്‍ മാത്രം ഉള്‍പ്പെടുന്ന ഒരു സ്വകാര്യ ചടങ്ങില്‍ ഞങ്ങള്‍ ആഘോഷിച്ചു. ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നതുപോലെയുള്ള ഒരു സഹോദരിയായി മെലാനിയെ ലഭിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. നിങ്ങള്‍ എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ഥനയും ഞങ്ങളുടെ കുടുംബത്തിനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.'-കല്ല്യാണി ട്വിറ്ററില്‍ കുറിച്ചു.
അമേരിക്കന്‍ പൗരയായ മെലാനി വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസറാണ്. ചെന്നൈയിലെ പുതിയ ഫ്ളാറ്റില്‍ വളരെ ലളിതവും സ്വകാര്യവുമായിരുന്നു വിവാഹ ചടങ്ങുകള്‍. പ്രിയദര്‍ശനും ലിസിയും കല്ല്യാണി പ്രിയദര്‍ശനും ഉള്‍പ്പെടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരമായിരുന്നു വിവാഹം.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ സിദ്ധാര്‍ഥ് ആയിരുന്നു വി.എഫ്.എക്സ് ചെയ്തിരുന്നത്. അമേരിക്കയിലാണ് സിദ്ധാര്‍ഥ് ഗ്രാഫിക്സ് കോഴ്സ് ചെയ്തത്.
Content Highlights: kalyani priyadarshan tweet about brothers marriage
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..