കാളിദാസിനെ ചേര്‍ത്തുപിടിച്ച് തരിണി; 'എന്റെ കുട്ടികള്‍' എന്ന് പാര്‍വതി


കാളിദാസ് ജയറാമും തരിണി കലിംഗരായരും | Photo: instagram/ kalidas jayaram

യറാമിന്റേയും പാര്‍വതിയുടേയും മകന്‍ കാളിദാസ് ജയറാം പ്രണയത്തില്‍. കാമുകിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് കാളിദാസ് പ്രണയം വെളിപ്പെടുത്തിയത്. മോഡലും 2021 മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായരാണ് കാളിദാസിന്റെ കാമുകി. 22-കാരിയായ തരിണി ചെന്നൈ സ്വദേശിനിയാണ്.

ദുബായില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് കാളിദാസ് പോസ്റ്റ് ചെയ്തത്. കടലിന്റേയും രാത്രിവെളിച്ചങ്ങളുടേയും പശ്ചാത്തലത്തില്‍ കാളിദാസിനെ ചേര്‍ത്തുപിടിച്ചിരിക്കുന്ന തരിണിയാണ് ചിത്രത്തിലുള്ളത്. ഹാര്‍ട്ട് ഇമോജിയാണ് കാളിദാസ് ഇതിന് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. ഒപ്പം തരിണിയോടൊപ്പമുള്ള ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും പങ്കുവെച്ചിട്ടുണ്ട്.

ഈ ചിത്രത്തിന് താഴെ കാളിദാസിന്റെ സഹോദരി മാളവികയും അമ്മ പാര്‍വതിയും ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ കമന്റുമായി എത്തി. 'ഹലോ ഹബീബീസ്' എന്നാണ് മാളവികയുടെ കമന്റ്. 'എന്റെ കുട്ടികള്‍' എന്ന് പാര്‍വതിയും പ്രതികരിച്ചു. നടിമാരായ കല്ല്യാണി പ്രിയദര്‍ശന്‍, അപര്‍ണ ബാലമുരളി, നമിത, നൈല ഉഷ, സഞ്ജന, ഗായത്രി ശങ്കര്‍ എന്നിവരും ഇരുവര്‍ക്കും ആശംസ അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

ഇതിന് പിന്നാലെ തരിണിയും കാളിദാസിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചു. 'എന്റെ ലോകം' എന്ന അര്‍ത്ഥത്തിലുള്ള വേള്‍ഡ് ഇമോജിയോടെയാണ് തരിണി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ 'എന്റേത്' എന്ന് പാര്‍വതി കമന്റ് ചെയ്തിട്ടുണ്ട്.

Also Read

റൊമാന്റിക് ചിത്രവുമായി കാളിദാസ് ജയറാം, ...

കുടുംബചിത്രത്തിൽ കാളിദാസിനൊപ്പമുള്ള ആ പെൺകുട്ടി ...

കാളിദാസ് നേരത്തെ പങ്കുവെച്ച ഓണാഘോഷ ചിത്രത്തിലും തരുണി ഉണ്ടായിരുന്നു. ചിത്രത്തില്‍ കാണുന്ന യുവതി ആരാണെന്നായിരുന്നു അന്ന് ആരാധകര്‍ ഒന്നടങ്കം ചോദിച്ചത്. 'ഒരു മനോഹര ദിവസത്തിന്റെ ഓര്‍മയ്ക്ക്' എന്ന കുറിപ്പോടെ തരുണിയും ആ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.


Content Highlights: kalidas jayaram with lover tarini kalingarayar viral photo


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented