വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം/ കാളിദാസും മാളവികയും | Photo: instagram/ kalidas jayaram
നടന് ജയറാമിന്റേയും നടി പാര്‍വതിയുടേയും മക്കളായ കാളിദാസും മാളവികയും മലയാളികള്‍ക്ക് അയലത്തെ വീട്ടിലെ കുട്ടികളെപ്പോലെയാണ്. ബാലതാരമായി കരിയര്‍ തുടങ്ങിയ കാളിദാസ് നിരവധി സിനിമകളില്‍ നായകനായും തിളങ്ങി. എന്നാല്‍ മാളവിക സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ല.
ഇപ്പോഴിതാ മാളവികയുടേയും കാളിദാസിന്റേയും കുട്ടിക്കാലത്തെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജയറാമും പാര്‍വതിയും ഒരുമിച്ചുള്ള ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോയാണിത്. അഭിമുഖം നീണ്ടുപോകുന്നതിന് അനുസരിച്ച് അ്‌സ്വസ്ഥയാകുന്ന കുഞ്ഞ് മാളവികയുടെ ഭാവങ്ങളാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്.
മാളിവകയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് കാളിദാസ് തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്. ഇതിനൊപ്പം നീണ്ടൊരു കുറിപ്പും കാളിദാസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് മാളവികയ്ക്ക് തന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാകും എന്ന ആമുഖത്തോടെയാണ് കാളിദാസ് കുറിപ്പ് തുടങ്ങുന്നത്.
'ഇന്ന് നിന്റെ ജന്മദിനമാണ്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് എന്നെ 'കൊല്ലാന്‍' നീ ആഗ്രഹിക്കുന്നുണ്ടാകും. എന്നാല്‍ നിന്റെ സ്വാഭാവികമായ ചങ്കൂറ്റവും ആരേയും കൂസാത്ത സ്വഭാവവും ഞാന്‍ അമ്പരപ്പോടെയാണ് കണ്ടിരുന്നതെന്ന് ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നു. എല്ലാത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ് നിനക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ട് ഈ ലോകം കീഴടക്കാന്‍ നിനക്ക് സാധിക്കട്ടെയെന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും നല്ല സഹോദരിയായതിന് നന്ദി. ഈ വീഡിയോ നീ എത്രമാത്രം വെറുത്താലും, ഇതു വ്യക്തമായും നമ്മുടെ ജീവിതത്തിന്റെ ചുരുങ്ങിയ രൂപമാണ്. ക്ഷമിക്കണം, ഞാന്‍ ഇടയ്ക്കിടെ വിഡ്ഢിയാകുന്നുണ്ടെങ്കില്‍...മരണം വരെ ഞാന്‍ ഇങ്ങനെ തുടരുമെന്ന് ഉറപ്പുനല്‍കുന്നു.നമ്മളെ കാത്തിരിക്കുന്ന നിരവിധി ഭ്രാന്തമായ സാഹസികതകള്‍ക്ക് ചിയേഴ്‌സ്'-കാളിദാസ് ഇന്‍സറ്റഗ്രാമില്‍ കുറിച്ചു.
ഇതിന് താഴെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മാളവികയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് കമന്റ് ചെയ്തിട്ടുണ്ട്. 'എനിക്ക് ഏറ്റവും ഇഷ്ടമുള്ള വീഡിയോ' എന്നാണ് കാളിദാസിന്റെ കാമുകി തരിണി കമന്റ് ചെയ്തത്. കാളിദാസിന്റെ പോസ്റ്റ് മാളവിക ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയുമാക്കിയിട്ടുണ്ട്. 'വീഡിയോ കാണുമ്പോള്‍ നിനക്കൊരു തല്ല് തരാനാണ് തോന്നുന്നത്. എന്നാല്‍ നിന്റെ എഴുത്ത് വായിക്കുമ്പോള്‍ കെട്ടിപ്പിടിക്കാനാണ് തോന്നുന്നത് ' എന്ന കുറിപ്പോടെയാണ് മാളവിക വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ജയറാമും പാര്‍വതിയും മകള്‍ക്ക് ആശംസ നേര്‍ന്ന് പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. 'എന്റെ കുഞ്ഞു ചക്കി കുട്ടന് പിറന്നാള്‍ ആശംസകള്‍. എന്റെ സഹോദരി ആയതിന് നന്ദി. നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു.'-എന്ന് തരിണിയും ആശംസ നേര്‍ന്നു.
Content Highlights: kalidas jayaram birthday wish to sister malavika viral video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..