'ഇത്രയും വേഗം ആറു മാസം, ഇങ്ങനെയെങ്കില്‍ അവന്‍ അടുത്താഴ്ച്ച കോളേജില്‍ പോയി തുടങ്ങുമല്ലോ'


മകനെ കുറിച്ച് രസകരമായ കുറിപ്പുമായി കാജല്‍ അഗര്‍വാള്‍

കാജൽ അഗർവാൾ ഭർത്താവിനും മകനുമൊപ്പം | Photo: instagram/ kajal aggarwal

കനെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി നടി കാജല്‍ അഗര്‍വാള്‍. മകന്‍ നീല്‍ കിച്ലുവിന്് ആറ് മാസം പൂര്‍ത്തിയായതിന്റെ ആഘോഷത്തിലാണ് താരം വൈകാരികമായ കുറിപ്പു പങ്കുവെച്ചത്. മകന്റെ സുന്ദരമായ ചിത്രവും കാജല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

'ആറു മാസങ്ങള്‍ ഇത്രയും വേഗം കടന്നു പോയെന്ന് വിശ്വസിക്കാനാകുന്നില്ല. മാതൃത്വത്തെ പറ്റി യാതൊരു ധാരണയുമില്ലാതെയിരുന്ന യുവതിയില്‍ നിന്ന് കുഞ്ഞിന്റെ ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുന്ന അമ്മയിലേക്കുള്ള മാറ്റം വളരെ വലുതാണ്‌'. കാജല്‍ ചിത്രത്തോടൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.



മകനെ പരിചരിക്കുന്നതില്‍ ഒരിക്കലും വിട്ടുവീഴ്ച്ച വരുത്തില്ലെന്നും നീലുമായുള്ള കുഞ്ഞുനിമിഷങ്ങള്‍ ഇത്രത്തോളം ആസ്വദിക്കുമെന്ന് താന്‍ കരുതിയില്ലെന്നും താരം പറഞ്ഞു. നീല്‍ ആദ്യമായി മുട്ടിലിഴഞ്ഞതിനെ പറ്റിയും ആദ്യമായി പനി പിടിച്ചതും ആദ്യമായി കടലു കണ്ടതും ആദ്യമായി ഭക്ഷണം രുചിച്ചതുമൊക്കെ കാജല്‍ ഓര്‍ത്തെടുക്കുന്നു.

സമയം എത്ര വേഗമാണ് മുന്നോട്ടു പോകുന്നുവെന്ന് ആശ്ചര്യപ്പെടുന്ന കാജല്‍ ഇങ്ങനെയാണെങ്കില്‍ മകന്‍ അടുത്തയാഴ്ച കോളേജില്‍ പോയി തുടങ്ങുമല്ലോ എന്നും തമാശയായി പറയുന്നുമുണ്ട്. ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും സന്തോഷം നല്‍കുന്നതുമായ ജോലിയാണിതെന്നും നീലിന്റെ അമ്മയായിരിക്കുക എന്ന ഉത്തരവാദിത്വം ദൈവാനുഗ്രഹമാണെന്നും കാജല്‍ പറയുന്നു.

Content Highlights: kajal aggarwal, kajal aggarwal and son


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented