കാജൽ അഗർവാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം
മകന്റെ ആദ്യ ചിത്രം പങ്കുവെച്ച് തെന്നിന്യന്‍ നടി കാജല്‍ അഗര്‍വാള്‍. 'നീല്‍ കിച്‌ലു-എന്റെ ജീവിതത്തിലെ സ്‌നേഹവും എന്റെ ഹൃദയത്തുടിപ്പും'-മകനെ ആരാധകര്‍ക്കായി പരിചയപ്പെടുത്തി കാജല്‍ കുറിച്ചു.
കാജലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കമന്റുകളുമായി റാഷി ഖന്ന, കീര്‍ത്തി സുരേഷ് തുടങ്ങിയ പ്രമുഖര്‍ രംഗത്തെത്തി. ഏപ്രില്‍ 19-നാണ് കാജലിന് ആണ്‍കുഞ്ഞ് പിറന്നത്.
ബാല്യകാല സുഹൃത്തായ ഗൗതം കിച്‌ലുവിന് 2020 ഒക്ടോബ 30-നാണ് കാജല്‍ ജീവിതപങ്കാളിയാക്കിയത്. വിവാഹശേഷവും അഭിനയത്തില്‍ സജീവമായിരുന്നു താരം. ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള ഹേയ് സിനാമിക, ചിരഞ്ജീവിയുടെ ആചാര്യ എന്നിവയാണ് കാജലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍.
Content Highlights: kajal agarwal shares the first picture with her baby boy neil
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..