ലൈവായി വാര്‍ത്ത വായിക്കുന്നതിനിടെ അവതാരക പ്രാണിയെ വിഴുങ്ങി; വൈറലായി വീഡിയോ


ഫറാ നാസർ വാർത്ത വായിക്കുന്നതിനിടെ പ്രാണിയെ വിഴുങ്ങിയപ്പോൾ | Photo: Twitter/ Farah Nasser

ലപ്പോഴും പ്രയാസവും കഷ്ടപ്പാടും സങ്കടവും മാത്രം നിറഞ്ഞ സമയങ്ങളില്‍ ചിരിക്കാനുള്ള വഴികള്‍ തേടാറുണ്ട് മനുഷ്യര്‍. അത്തരത്തില്‍ ചിരിപ്പിക്കുന്ന ഒരു വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുകയാണ് ഒരു മാധ്യമപ്രവര്‍ത്തക. വാര്‍ത്ത വായിക്കുന്നതിനിടെ അവതാരകയായ മാധ്യമപ്രവര്‍ത്തക പ്രാണിയെ വിഴുങ്ങിയതാണ് വീഡിയോയിലുള്ളത്.

ടൊറൊന്റോയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയായ ഫറ നാസര്‍ ആണ് ഈ വീഡിയോ ട്വീറ്റ് ചെയ്തത്. 'പ്രതിസന്ധി നിറഞ്ഞ ഈ കാലത്ത് നമ്മളെല്ലാം ചിരിക്കേണ്ടതുണ്ട്. അതിനാലാണ് ഈ വീഡിയോ പങ്കുവെയ്ക്കുന്നത്. ഇന്ന് ലൈവ് ആയി വാര്‍ത്ത വായിക്കുന്നതിനിടെ ഞാന്‍ ഒരു പ്രാണിയെ വിഴുങ്ങി. ഇന്നത്തെ പ്രധാനപ്പെട്ട സംഭവം ലോകത്തെ അറിയിക്കുന്നതിനിടേയാണ് ഈ പ്രാണി എത്തിയത്.' എന്ന കുറിപ്പും ഈ വീഡിയോക്കൊപ്പം ഫറാ നാസര്‍ ചേര്‍ത്തിട്ടുണ്ട്.

പാകിസ്താനിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട വാര്‍ത്ത വായിക്കുന്നതിനിടെ ആയിരുന്നു സംഭവം. വായില്‍ പ്രാണി കയറിയതോടെ ഫറ ചില അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നതും പിന്നീട് ജോലി തുടരുന്നതും വീഡിയോയില്‍ കാണാം.

'ഇതുപോലൊരു മണ്‍സൂണ്‍ പാകിസ്താനില്‍ ഇതുവരെ ഉണ്ടായിട്ടില്ല. എട്ട് ആഴ്ച്ചയായി നിര്‍ത്താതെ മഴ പെയ്യുകയാണ്. ദേശീയ സുരക്ഷാ സേന അവരുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.' എന്നാണ് മാധ്യമപ്രവര്‍ത്തക പറയുന്നത്. ഇതിന്റെ അവസാന വാചകം പൂര്‍ത്തിയാക്കുന്നതിനിടേ ആയിരുന്നു പ്രാണി വായില്‍ കയറിയത്.

നിരവധി പേര്‍ ഈ വീഡിയോ കാണുകയും റീട്വീറ്റ് ചെയ്യുകയും ചെയ്തു. ഇങ്ങനെയൊരു സാഹചര്യത്തിലും ജോലി പൂര്‍ത്തിയാക്കിയ മാധ്യമപ്രവര്‍ത്തകയെ പലരും അഭിനന്ദിക്കുകയും ചെയ്തു.

Content Highlights: journalist swallows a fly on live tv viral video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented