ജോർദാൻ കിരീടാവകാശി ഹുസൈൻ അബ്ദുള്ളയും സൗദിയിൽ നിന്നുള്ള ആർക്കിടെക്റ്റായ റാജ്‌വ അൽ സെയ്ഫും വിവാഹവേളയിൽ | Photos: Reuters
ജോർദാൻ കിരീടാവകാശി ഹുസൈൻ അബ്ദുള്ളയും സൗദിയിൽ നിന്നുള്ള ആർക്കിടെക്റ്റായ റാജ്‌വ അൽ സെയ്ഫും വിവാഹിതരായി. വ്യാഴാഴ്ച്ച നടന്ന ആഡംബരപൂർണമായ വിവാഹ ചടങ്ങിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. രാജകീയ വിവാഹങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന സഹ്റാൻ പാലസിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്.
ഇരുപത്തിയെട്ടുകാരനായ ഹുസൈൻ അബ്ദുള്ളയും ഇരുപത്തിയൊമ്പതുകാരിയായ റാജ്‌വയും വിവാഹിതരായ വേദിയിൽ യു.എസ് പ്രഥമവനിത ജിൽ ബൈഡൻ, ബ്രിട്ടൻ രാജകുമാരൻ വില്യം, വെയ്ൽസ് രാജകുമാരി കെയ്റ്റ് മിഡിൽടൺ എന്നിവരുൾപ്പെടെ ഉൾപ്പെടെ 140ഓളം പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
.jpg?$p=f75e17c&&q=0.8)
വെള്ള വസ്ത്രം ധരിച്ച് എലഗന്റ് ലുക്കിലാണ് വധു വേദിയിലെത്തിയത്. മിലിട്ടറി യൂണിഫോമിലാണ് ഹുസൈൻ അബ്ദുള്ള ചടങ്ങിനെത്തിയത്. വിവാഹത്തിനുശേഷം അൽ ഹുസൈനിയ പാലസിൽ വച്ചാണ് വിരുന്ന് സംഘടിപ്പിച്ചത്. 1700ഓളം പേർ വിവാഹവിരുന്നിൽ പങ്കെടുത്തു.
ഒരാഴ്ച മുമ്പാണ് ഇരുവരുടെയും വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായത്. മെഹന്ദി ചടങ്ങുകളോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. അമാൻ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സൗജന്യമായി സംഗീത പരിപാടിയും ഒരുക്കിയിരുന്നു. രാജ്യത്തെ പലഭാഗങ്ങളിലും വിവാഹം കാണുന്നതിനായി കൂറ്റൻ സ്റ്റേജുകളും ഒരുക്കിയിരുന്നു.
.jpg?$p=435c8c8&&q=0.8)
കഴിഞ്ഞ കുറച്ചുകാലങ്ങളായി ജോർദാൻ രാജാവായ അബ്ദുള്ള രണ്ടാമനൊപ്പം മകൻ ഹുസൈൻ അബ്ദുള്ളയും പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ജോർജ്ടൗൺ സർവകലാശാലയിൽ നിന്ന് ബിരുദമെടുത്തിട്ടുള്ള ഹുസെയ്ൻ മിലിട്ടറിയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
സൗദി അറേബ്യയിലെ സമ്പന്ന കുടുംബത്തിലാണ് വധുവായ റാജ്‌വയുടെ ജനനം. സൗദി രാജാവ് സൽമാന്റെ ബന്ധുവാണ് റാജ്‌വയുടെ മാതാവ്. ആർക്കിടെക്ചറിൽ ബിരുദമുള്ള റാജ്‌വ ലോസ്ആഞ്ചലീസിലാണ് ജോലി ചെയ്തിരുന്നത്.
.jpg?$p=afea889&&q=0.8)
കഴിഞ്ഞ ഓഗസ്റ്റിലാണ് പരമ്പരാഗത മുസ്ലിം ആചാരങ്ങളോടെ ഇരുവരുടെയും വിവാഹനിശ്ചയം നടത്തിയത്.
Content Highlights: Jordan’s crown prince weds Saudi architect Jordan’s royal wedding
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..