twitter.com|SecretaryLevine
അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ തീരുമാനങ്ങളിലേക്കാണ് ലോകം ഉറ്റു നോക്കുന്നത്. പെന്‍സില്‍വാനിയയിലെ ഹെല്‍ത്ത് സെക്രട്ടറിയായ ഡോ. റേച്ചല്‍ ലെവിനെയാണ് ബൈഡന്‍ തന്റെ അസിസ്റ്റന്റ് ഹെല്‍ത്ത് സെക്രട്ടറിയായി നിര്‍ദേശിച്ചിരിക്കുന്നത്. യു.എസ് സെനറ്റിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ഉദ്യോഗസ്ഥയായിരിക്കും റേച്ചല്‍ ലെവിന്‍.
ശിശുരോഗ വിദഗ്ധയായ ലെവിന്‍ 2017 ല്‍ ഡെമോക്രാറ്റിക് ഗവണ്‍മെന്റിന്റെ കാലത്താണ് പെന്‍സില്‍വാനിയയില്‍ സ്ഥാനമേറ്റത്. രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന വളരെ കുറച്ച് ട്രാന്‍സ് വ്യക്തിത്വങ്ങളില്‍ ഒരാളാണ് ലെവിന്‍. അമേരിക്കയില്‍ കൊറോണ പടര്‍ന്നു പിടിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ അക്ഷീണം പ്രയത്‌നിച്ചവരില്‍ ഒരാള്‍കൂടിയാണ് ലെവിന്‍.
' ഇതൊരു ചരിത്രപരവും വിപ്ലവകരവുമായ തീരുമാനമാണ്. ഈ ഭരണകൂടത്തിന്റെ ആരോഗ്യപ്രവര്‍ത്തനങ്ങളെ നയിക്കാന്‍ സഹായിക്കുന്നതിന് മികച്ച വ്യക്തിത്വമാണ് ലെവിന്‍.' ബൈഡന്‍ ഒരു പ്രസ്ഥാവനയില്‍ പറഞ്ഞത് ഇങ്ങനെ.
ഹാര്‍വാര്‍ഡ്, ടുലെയ്ന്‍ മെഡിക്കല്‍ സ്‌കൂളുകളില്‍ നിന്ന് ബിരുദം നേടിയ ലെവിന്‍ അസോസിയേഷന്‍ ഓഫ് സ്റ്റേറ്റ് ടെറിട്ടോറിയല്‍ ഹെല്‍ത്ത് ഒഫിഷ്യല്‍സിന്റെ പ്രസിഡന്റാണ്. എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയുടെ പ്രശ്‌നങ്ങളെയും ആരോഗ്യത്തെയും പറ്റി ധാരാളം ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്.
ഈ മഹാമാരിയെ ചെറുക്കാനും അമേരിക്കന്‍ ജനതയുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കാനും മെച്ചപ്പെടുത്താനും സഹായിച്ച അറിവും പരിചയവുമുള്ള ഒരു ആദരണീയ പൊതുസേവക'' എന്നാണ് വൈസ്പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് ലെവിനെ വിശേഷിപ്പിച്ചത്.
Content Highlights: Joe Biden nominates transgender woman as assistant health secretary of US
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..