ജോലിക്കായി യാചിച്ച് പ്ലക്കാർഡും പിടിച്ച് നിൽക്കുന്ന ഐസക് ഖ്വാമേ അഡ്‌സേ | Photo: @ghonetv
ജീവിതത്തില്‍ കൃത്യമായി ഒരു വരുമാനം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. പഠിച്ചിറങ്ങിയ ഉടന്‍ ജോലി കിട്ടുന്നവരെല്ലാം ഭാഗ്യവാന്‍മാരാണ്. എന്നാല്‍ ഘാനയില്‍ നിന്നുള്ള ഒരു യുവാവിന് ജീവിതത്തില്‍ അത്ര ഭാഗ്യമുണ്ടായിരുന്നില്ല. തന്റെ വിദ്യാഭ്യാസ യോഗ്യതയും ഫോണ്‍ നമ്പറും എഴുതിയ പ്ലക്കാര്‍ഡുമായി റോഡരികില്‍ നിന്ന് തൊഴിലിനായി യാചിക്കേണ്ടി വന്നു ഈ യുവാവിന്. ഐസക് ഖ്വാമേ അഡ്‌സേ എന്ന ബിരുദധാരിയാണ് ആ നിര്‍ഭാഗ്യവാന്‍.
അതിന്റെ ചിത്രം ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ ഐസക് വൈറലായി. അതോടെ ആ വെയിലത്തുള്ള നില്‍പ്പിന് ഫലവുമുണ്ടായി. അമ്പതോളം കമ്പനികള്‍ ജോലി വാഗ്ദ്ധാനം ചെയ്തു വിളിച്ചുവെന്ന് ഐസക് പിന്നീട് ഒരു ആഫ്രിക്കന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
'ഘാന യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎസ്‌സി മറൈന്‍ സയന്‍സില്‍ ബിരുദം നേടിയ വ്യക്തിയാണ് ഞാന്‍. ഒരുപാട് സ്ഥലത്ത് ജോലിക്ക് ശ്രമിച്ചെങ്കിലും ഒന്നും കിട്ടിയില്ല. ഇതോടെയാണ് പ്ലക്കാര്‍ഡുമായി റോഡിലേക്കിറങ്ങിയത്. ഇതുകണ്ട് പലരും പരിഹസിച്ചു. ഇതോടെ ആദ്യം നിന്ന സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറി. അവിടെ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചത്. ഉറപ്പായും ജോലി കിട്ടുമെന്ന് ആളുകള്‍ ആശ്വസിപ്പിച്ചു. ഏതായാലും ഒന്നര മണിക്കൂറോളം വെയില്‍കൊണ്ടത് വെറുതേയായില്ല. എനിക്ക് ജോലി കിട്ടി. അതിലും വലിയ സന്തോഷമില്ല.'ഐസക് പറയുന്നു.
Content Highlights: jobless university of ghana graduate hits the streets with placard to beg a job
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..