'പെണ്‍കുട്ടികള്‍ അറവുമാടുകളല്ല, ഒരുത്തന്റെ കൈ പിടിച്ചേല്‍പ്പിച്ചാല്‍ പിന്നെ അവള്‍ മകളല്ലാതാകുമോ?'


2 min read
Read later
Print
Share

ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ പ്രതികരിക്കുകയായികുന്നു താരം.

വിസ്മയ/ ജുവൽ മേരി | Photo: Instagram/ Jewel Mary

പെണ്‍മക്കളെ പലരും അറവുമാടുകളെപ്പോലെയാണ് കാണുന്നതെന്നും ഒരടിയും നിസ്സാരവും നോര്‍മലും അല്ലെന്നും നടി ജുവല്‍ മേരി. ഗാര്‍ഹിക പീഡനം ഒരു സാധാരണ പ്രശ്‌നമായി കാണുന്നത് അവസാനിപ്പിക്കണമെന്നും ജുവല്‍ മേരി വ്യക്തമാക്കി.

ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ പ്രതികരിക്കുകയായികുന്നു താരം. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ജുവല്‍ മേരിയുടെ പ്രതികരണം.

സ്ത്രീകള്‍ ഇനിയെങ്കിലും ജീവിക്കാന്‍ പഠിക്കണമെന്നും ഒരിക്കല്‍ ഒരുത്തന്റെ കെ പിടിച്ചേല്‍പ്പിച്ചാല്‍ പിന്നെ അവള്‍ മകളല്ലാതാകുമോ എന്നും ജുവല്‍ മേരി ചോദിക്കുന്നു.

ജുവല്‍ മേരിയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ് വായിക്കാം

എനിക്ക് ഇനി ഇവിടെ നിക്കാന്‍ പറ്റത്തില്ല അച്ഛാ എന്നുള്ള ആ പെണ്‍കുട്ടിയുടെ നിലവിളി ! ഇതാണ് മോളെ ജീവിതം ദേഷ്യം വരുമ്പോ ചെയ്യുന്നതല്ല , എല്ലാരും ഇങ്ങനെ ഒക്കെ ആണ് ! എന്ന് മുതലാണ് ഏത് പ്രായം മുതലാണ് നമ്മള്‍ നമ്മുടെ പെണ്മക്കളെ അറവു മാടുകളെ ആയി കാണാന്‍ തുടങ്ങുന്നത് ! ഈ കുഞ്ഞിനെ തന്നെ അല്ലെ അവളുടെ കുടുംബത്തില്‍ ഒരുക്കിയും പഠിപ്പിച്ചും സ്‌നേഹിച്ചും വളര്‍ത്തി കൊണ്ട് വന്നത് ! ഒരിക്കല്‍ ഒരുത്തന്റെ കൈ പിടിച്ച ഏല്‍പ്പിച്ചാല്‍ പിന്നെ അവള്‍ മകള്‍ അല്ലാതെ ആവുന്നുവുവോ ? ചെറിയ അടികള്‍ ഒക്കെ എല്ലായിടത്തും ഉണ്ട് അതൊക്കെ നോര്‍മല്‍ ആണ് ഈ അടുത്ത എന്റെ കുടുംബത്തില്‍ തന്നെ കേട്ട ഒരു വാദം ആണ് ഇത് ! ഒരു അടിയും നോര്‍മല്‍ അല്ല ! പ്രിയപ്പെട്ട ഒരു സുഹൃത്ത്് അടുത്ത ദിവസം അങ്ങേ അറ്റം വേദനയോടും വെപ്രാളത്തോടും വിളിച്ചു പറഞ്ഞു തന്റെ അസ്വസ്ഥ കണ്ടിട് ഭര്‍ത്താവ് നിര്‍ദേശിച്ച പരിഹാരം തലക്കും മുഖത്തും നാല് അടി കിട്ടുമ്പോ മാറിക്കോളും എന്ന് ! ഇതിനെക്കാളും ഭീകരമാണ് ഓരോ ദിവസവും അനുഭവിക്കുന്ന മാനസിക പീഡനം ! ഒരു കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ അതില്‍ നമുക്ക് പറയാനാവുക എന്നെ ഈ വ്യക്തി നിരന്തരം മാനസികമായി പീഡിപ്പിച്ചു ആത്മഹത്യയുടെ വക്കില്‍ എത്തിച്ചു ! എന്നാല്‍ ഒരാള്‍ അനുഭവിക്കുന്ന മാനസിക പീഡനത്തിന്റെ അളവ് നോക്കാന്‍ എന്ത് സ്‌കെയില്‍ ആണ് നിയമത്തില്‍ ഉള്ളത് ! മരിച്ചിട്ടു നീതി കിട്ടിയത് എന്ത് കാര്യം ! നിങ്ങളുടെ പെണ്മക്കളെ കൊല്ലാന്‍ വിടാതെ ! ജീവിക്കാന്‍ ഇനിയെങ്കിലിം പഠിക്കു പെണ്ണുങ്ങളെ ! പ്രിയപ്പെട്ട അച്ഛന്മാര്ക്ക് , ഒരടിയും നിസാരമല്ല ! നിങ്ങളുടെ പെണ്മക്കള്‍ ആണ് ! ജീവിതം അങ്ങനെ അല്ല ! Stop normalising domestic violence! Teach your children to stand up for themselves ! May her poor soul rest in peace

Content Highlights: jewel mary on vismaya case

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Parineeti Chopra Raghav Chadha wedding updates

1 min

പരിണീതി ചോപ്രയും രാഘവ് ഛദ്ദയും വിവാഹിതരായി

Sep 25, 2023


renju renjimar

1 min

'ഇതൊരു ട്രെന്‍ഡ് ആണെങ്കിലും എനിക്കിഷ്ടായി'; നിറവയറിലുള്ള ചിത്രം പങ്കുവെച്ച് രഞ്ജു രഞ്ജിമാര്‍

Sep 25, 2023


amy jackson

2 min

'കഥാപാത്രത്തിനായി മേക്കോവര്‍ നടത്തിയാല്‍ നടന്‍മാര്‍ക്ക് അഭിനന്ദനം,നടിമാര്‍ക്ക് ട്രോളുകള്‍'; എമി

Sep 25, 2023


Most Commented