'കുറ്റിക്കാടുകളുടെ മറവില്‍ സാനിറ്ററി പാഡുകള്‍ മാറ്റേണ്ടി വന്നിട്ടുണ്ട്'; ജയ ബച്ചന്‍ പറയുന്നു


ജയ ബച്ചൻ | Photo: PTI

ഭിനയരംഗത്ത് തന്റേതായ സ്ഥാനമുറപ്പിച്ച നടിയാണ് ജയ ബച്ചന്‍. പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന അഭിനയജീവിതത്തിന് അവര്‍ തുടക്കം കുറിച്ചത് 15-ാം വയസ്സിലാണ്. ഇപ്പോഴിതാ അന്നത്തെ കാലത്ത് ഷൂട്ടിങ്ങിനിടെ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് ജയ ബച്ചന്‍. ലൊക്കേഷനുകളില്‍ ഇന്നത്തേതുപോലെയുള്ള കാരവാനുകള്‍ അന്നുണ്ടായിരുന്നില്ല. ശുചിമുറികള്‍ പോലും ഇല്ലാതിരുന്ന ഒരു കാലമായിരുന്നു അത്. അക്കാലത്ത് ആര്‍ത്തവ ദിനങ്ങളില്‍ അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളെ കുറിച്ചാണ് ജയ ബച്ചന്‍ തുറന്നുസംസാരിച്ചത്. കൊച്ചുമകള്‍ നവ്യ നവേലി നന്ദയുടെ 'വാട്ട് ദ ഹെല്‍ നവ്യ' എന്ന പോഡ്കാസ്റ്റിലായിരുന്നു ഈ വെളിപ്പെടുത്തല്‍.

ഔട്ട്‌ഡോര്‍ ഷൂട്ട് നടക്കുന്നത് ആര്‍ത്തവ ദിനങ്ങളില്‍ ആണെങ്കില്‍ പലപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധ ചെന്നെത്താത്ത കുറ്റിക്കാടുകള്‍ കണ്ടുപിടിച്ച് അതിന്റെ മറവില്‍ സാനിറ്ററി പാഡുകള്‍ മാറ്റേണ്ടി വന്നിട്ടുണ്ടെന്ന് ജയ ബച്ചന്‍ പറയുന്നു. അങ്ങേയറ്റം സങ്കടകവും ലജ്ജാകരവുമായ കാര്യമായിരുന്നു അതെന്നും അവര്‍ പറയുന്നു.

'ഔട്ട്‌ഡോര്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് വാനുകളൊന്നും ഇല്ലായിരുന്നു. കുറ്റിക്കാട്ടിന് പിന്നില്‍വെച്ച് എല്ലാം മാറേണ്ടിവരും. എല്ലാം. ആവശ്യത്തിന് ശുചിമുറികള്‍ പോലുമില്ലായിരുന്നു. അന്നൊക്കെ മൂന്നും നാലും സാനിറ്ററി പാഡുകളാണ് ഒരേസമയം ഉപയോഗിച്ചിരുന്നത്. പാഡുകള്‍ കൃത്യസമയത്ത് മാറ്റുന്നതിന് മാത്രമല്ല, ഉപയോഗിച്ച പാഡുകള്‍ നിക്ഷേപിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പോലും അക്കാലത്ത് ഉണ്ടായിരുന്നില്ല. പ്ലാസ്റ്റിക് ബാഗുകള്‍ കൈയില്‍ കരുതുകയായിരുന്നു പതിവ്. വീട്ടിലെത്തിയ ശേഷമാണ് ആ പാഡുകള്‍ പ്ലാസ്റ്റിക് ബാഗില്‍ നിന്നെടുത്ത് നിര്‍മാര്‍ജനം ചെയ്തിരുന്നത്.' ജയാ ബച്ചന്‍ പറയുന്നു.

ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് അവധി നല്‍കാന്‍ മടിക്കുന്ന രീതിയേയും ജയ ബച്ചന്‍ വിമര്‍ശിക്കുന്നുണ്ട്. മാതൃദിനത്തില്‍ അമ്മമാരോടുള്ള സ്‌നേഹം പങ്കുവെയ്ക്കാന്‍ മത്സരിക്കുന്നവര്‍പോലും സ്ത്രീകള്‍ ആര്‍ത്തവ ദിനങ്ങളില്‍ കടന്നുപോകുന്ന സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നില്ല. ആ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് ഒന്നോ രണ്ടോ അവധി അനുവദിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് പകരമായി മറ്റേതെങ്കിലും ദിവസങ്ങളില്‍ ജോലി പൂര്‍ത്തിയാക്കണമെന്ന് ഉപാധിവെച്ചാല്‍ പോലും തെറ്റില്ലെന്നും ജയ ബച്ചന്‍ പറയുന്നു.

പുരുഷന്‍മാര്‍ ഈ അവസ്ഥയെ കുറിച്ച് കൂടുതല്‍ ബോധവാന്മാരാകേണ്ടതുണ്ട്. പുരുഷന്‍മാര്‍ മാത്രമല്ല, ചില സ്ത്രീകള്‍പോലും ആര്‍ത്തവ ദിനങ്ങളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ട പരിഗണന നല്‍കാറില്ല. ഇതിന് മാറ്റം വരേണ്ടത് അനിവാര്യമാണ്. അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Content Highlights: jaya bachchan recalls changing sanitary pads behind bushes during outdoor shoots

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented