മരതകപ്പച്ച ലെഹങ്കയണിഞ്ഞ് ദീപാവലി ആഘോഷങ്ങളിൽ തിളങ്ങി ജാൻവി


ദീപാവലി ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടിയ തിളങ്ങുന്ന മരതക പച്ച നിറത്തിലെ ലെഹങ്കയില്‍ അവര്‍ കൂടുതല്‍ സുന്ദരിയായി. ഇന്‍ഡോ -വെസ്‌റ്റേണ്‍ ലുക്കിലുള്ള ബ്ലൗസായിരുന്ന ലെഹങ്കയുടെ ഹൈലൈറ്റ്.

ജാൻവി കപൂർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം| photo:https://www.instagram.com/janhvikapoor/

രതകപ്പച്ച ലെഹങ്കയില്‍ നക്ഷത്രം പോലെ തിളങ്ങി ബോളിവുഡ് സുന്ദരി ജാന്‍വി കപൂര്‍. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര നടത്തിയ പാര്‍ട്ടിയിലാണ് താരത്തിന്റെ സ്റ്റൈലിഷ് ഔട്ട്ഫിറ്റ് ശ്രദ്ധ നേടിയത്.

തന്റെ ഇഷ്ട ഡിസൈനര്‍ കൂടിയായ മനീഷ് ഡിസൈന്‍ ചെയ്ത ലെഹങ്കയണിഞ്ഞ ചിത്രങ്ങള്‍ ജാന്‍വി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. 'ഞാനെന്റെ പുതിയ പ്രിയപ്പെട്ട നിറത്തെ കണ്ടെത്തി'യെന്ന കുറിപ്പോടെ ജാന്‍വി പങ്കുവെച്ച ചിത്രത്തിന് താഴെ ഒരു മണിക്കൂറിനുള്ളില്‍ ആണ്‍ സുഹൃത്ത്‌ ഒര്‍ഹാന്‍ അവത്രമണിയും ലൈക്കും കമന്റുമായെത്തി.



മണി മൗസ് ഫേസ് ഇമോജിയിട്ട ഒര്‍ഹാന്റെ കമന്റിന് താഴെയും പലരും കമന്റ് ചെയ്തു. ജാന്‍വിയുടെ സഹോദരി ഖുഷി കപൂര്‍ പോസ്റ്റിന് താഴെയും വൗ എന്നാണ് ഒര്‍ഹാന്‍ കമന്റ് ചെയ്തത്. മനീഷ മല്‍ഹോത്ര ഹാര്‍ട്ട് ഇമോജിയും പോസ്റ്റ് ചെയ്തപ്പോൾ ചിത്രത്തിന് ആരാധകരുടെ നിരവധി കമന്റുകളും പിന്നാലെയെത്തി.

ഇതിന് മുന്‍പും ഓര്‍ഹാന്‍ ജാന്‍വിയുടെ പോസ്റ്റിന് കമന്റിട്ട് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജാന്‍വി പങ്കുവെച്ച സെല്‍ഫിചിത്രങ്ങള്‍ക്ക് താഴെ ഒര്‍ഹാന്‍ ഹാര്‍ട്ട് ഇമോജി പോസ്റ്റ് ചെയ്തിരുന്നു.

ദീപാവലി ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടിയ തിളങ്ങുന്ന മരതക പച്ചനിറത്തിലെ ലെഹങ്കയില്‍ അവര്‍ കൂടുതല്‍ സുന്ദരിയായി. ഇന്‍ഡോ- വെസ്‌റ്റേണ്‍ ലുക്കിലുള്ള ബ്ലൗസായിരുന്ന ലെഹങ്കയുടെ ഹൈലൈറ്റ്. സ്‌റ്റോണ്‍സ് ,ബീഡ്‌സ്, സ്വീക്വിൻസ് എംബ്ലിഷ്‌മെന്റ്‌സ് എന്നിവ ബ്ലൗസിന് പ്രത്യേക ഭംഗി നല്‍കി.

ക്രിസ് ക്രോസ് ഡീറ്റൈലിങ്ങുള്ള ബ്ലൗസിന് സ്ട്രാപ്പ് സ്ലീവും പന്‍ജിങ് കഴുത്തുമുണ്ട്. കൂടാതെ കട്ടൗട്ട് ഫീച്ചറും സറി ദുപ്പട്ടയും ലെഹങ്കയുടെ മാറ്റ് കൂട്ടി. മിനിമല്‍ ലുക്കിലുള്ള മേക്കപ്പും ജൂവലറിയുമാണ് ജാൻവി അണിഞ്ഞത്.


Content Highlights: Janhvi Kapoor, orhan awatramani ,bollywood news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented