ഇറാ ഖാന്റെ പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ | Photo: Instagram/ ira khan
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബോളിവുഡിലെ ചര്‍ച്ച മുഴുവന്‍ ഒരു പിറന്നാള്‍ ആഘോഷത്തെ കുറിച്ചായിരുന്നു. ആമിര്‍ ഖാന്റെ മകള്‍ ഇറാ ഖാന്റേതായിരുന്നു ആ പിറന്നാളാഘോഷം. സ്വിമ്മിങ് പൂള് പാര്‍ട്ടിയില്‍ ബിക്കിനി അണിഞ്ഞാണ് ഇറാ ആഘോഷത്തിനെത്തിയത്.
ഇതിനു പിന്നാലെ താരപുത്രിക്ക് രൂക്ഷമായ സൈബര്‍ ആക്രമണം നേരിടേണ്ടിവന്നു. അച്ഛനു മുമ്പില്‍ ഇത്തരം വസ്ത്രം ധരിച്ചു നില്ക്കാന് നാണമില്ലേ?, ഇപ്പോഴും ചെറിയ കുട്ടിയാണെന്നാണോ വിചാരം?, സംസ്കാരമില്ലാത്തവള്‍' എന്നിങ്ങനെ നിരവധി അധിക്ഷേപ വാക്കുകള്‍ ഇറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ പ്രതികരണങ്ങളായി വന്നു. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഇറ.
പിറന്നാളാഘോഷത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ചുകൊണ്ട് താരപുത്രി കുറിച്ചത് ഇങ്ങനെയാണ്..'എല്ലാവരും പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളെ വെറുത്തും ട്രോളിയും കഴിഞ്ഞെങ്കില്‍ ഇതാ കുറച്ചുകൂടി..' ഇറയുടെ കാമുകനും ഫിറ്റ്നസ് പരിശീലകനുമായ നൂപുര്‍ ശിഖരേ, നടി ഫാത്തിമ സന ഷെയ്ഖ്, മറ്റു സുഹൃത്തുക്കള്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് ഇറ പുതുതായി പങ്കുവെച്ചത്.
മെയ് ഒമ്പതിനായിരുന്നു ഇറയുടെ 25-ാം ജന്മദിനം. വേര്‍പിരിഞ്ഞെങ്കിലും മകളുടെ ജന്മദിനം ആഘോഷമാക്കാന്‍ ആമിര്‍ ഖാന്റെ മുന്‍ ഭാര്യമാരായ റീനാ ദത്തയും കിരണ്‍ റാവുവും ആഘോഷത്തിനെത്തിയിരുന്നു. മകന് ആസാദ് റാവുവിന് ഒപ്പമാണ് കിരണ്‍ പാര്‍ട്ടിയില്‍ പങ്കെടുത്തത്. വേര്‍പിരിയുന്നവര്‍ പരസ്പരം കുറ്റപ്പെടുത്തുകയും മാറിനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആമിറിന്റെ കുടുംബത്തിന്റെ ഒത്തുചേരല്‍ അഭിനന്ദനീയമാണ് എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..