പെൺകുട്ടികൾ പറന്നുയരട്ടെ, ലക്ഷ്യങ്ങൾ കീഴടക്കട്ടെ; ഇന്ന് അന്താരാഷ്ട്ര ബാലികാദിനം


Representative Image| Photo: Canva.com

ബാലികമാരുടെ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനായി ഒരു ദിനം. എല്ലാവർഷവും ഒക്ടോബർ മാസം 11 ആണ് അന്താരാഷ്ട്ര ബാലികാ ദിനമായി ആചരിക്കുന്നത്. നമ്മുടെ സമയം ഇപ്പോഴാണ്, നമ്മുടെ അവകാശങ്ങൾ, നമ്മുടെ ഭാവി എന്നതാണ് ഈ വർഷത്തെ തീം. പെൺകുട്ടികളുടെ പുരോഗതി ഉറപ്പുവരുത്തുക, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

സ്ത്രീയായതിന്റെ പേരിൽ അവർ നേരിടുന്ന ലിംഗ അസമത്വത്തെക്കുറിച്ചു ബോധവാന്മാരാക്കുക, പെൺകുട്ടികൾക്കായി കൂടുതൽ അവസരങ്ങൾ ഒരുക്കുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു. വിദ്യാഭ്യാസം, പോഷകാഹാരം, നിയമപരമായ അവകാശങ്ങൾ, ചികിത്സാ പരിരക്ഷ എന്നിവയിൽ നിലനിൽക്കുന്ന അസമത്വം എന്നിവയ്‌ക്കൊപ്പം സ്ത്രീയായതിന്റെ പേരിലുള്ള വേർതിരിവിൽനിന്ന് സംരക്ഷണവും സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ, ബാലവിവാഹം എന്നിവ തടയാനുള്ള ശ്രമങ്ങളും ഉണ്ടാകണമെന്ന് ഉദ്‌ബോധിപ്പിക്കുകയാണ് ഈ ദിനാചരണത്തിലൂടെ.



പ്രധാന്യം

2012 ഒക്ടോബർ പതിനൊന്നിനാണ് ഐക്യരാഷ്ട്രസഭ ആദ്യമായി അന്താരാഷ്ട്ര ബാലികാദിനമായി ആചരിക്കുന്നത്. ഇത്തവണ പത്താംവാർഷികം ആഘോഷിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 2015-ൽ ഐക്യരാഷ്ട്രസഭാ അംഗങ്ങളായ രാജ്യങ്ങൾ ചേർന്ന് രൂപം നൽകിയ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ലിംഗ സമത്വവും സ്ത്രീ ശാക്തീകരണവുമാണ് സുപ്രധാനഭാഗം. ലോകജനസംഖ്യയുടെ പകുതിയും പ്രതിനിധാനം ചെയ്യുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണം ഉറപ്പുവരുത്തുന്നത് സുസ്ഥിരവികസനം വേഗത്തിലാക്കുന്നതിന് നിർണായകമാണ്. അതിനാൽ, ഇത് കൈവരിക്കുന്നതിനുള്ള സുപ്രധാനപാതയാണ് അന്താരാഷ്ട്ര ബാലികാ ദിനമെന്ന് കണക്കാക്കപ്പെടുന്നു.

ശാക്തീകരിക്കപ്പെട്ട സ്ത്രീകളായി പെൺകുട്ടികൾ വളർന്നുവരുന്നതിന് രാജ്യങ്ങൾ പ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. അവർക്ക് ആവശ്യത്തിന് ആരോഗ്യസംവിധാനങ്ങൾ ലഭ്യമാക്കുന്നതിനും നൈപുണി അടിസ്ഥാനമാക്കി പഠനസൗകര്യങ്ങൾ ഒരുക്കാനും ലിംഗ അടിസ്ഥാനമാക്കിയുള്ള ആക്രമണത്തിൽനിന്നും വേർതിരിവിൽനിന്നും സ്ത്രീകളെ മുക്തരാക്കി തുല്യ അവസരങ്ങൾ നൽകുന്ന ഒരു ലോകം അവർക്കൊരുക്കാനും രാജ്യങ്ങൾ ശ്രദ്ധിക്കണമെന്നും പെൺകുട്ടികൾക്കുവേണ്ടിയുള്ള ദിനാചരണത്തിലൂടെ ഉന്നം വെയ്ക്കുന്നു.

ചരിത്രം

ചെറുപ്പക്കാരായ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ സംബോധന ചെയ്യുക ലക്ഷ്യമിട്ട് അന്താരാഷ്ട്രതലത്തിൽ ഉയർന്നുവന്ന ഒരു സർക്കാരിതര പരിപാടിയാണ് ഈ ദിനത്തിനു തുടക്കം കുറിച്ചത്. 1995-ൽ ചൈനയിലെ ബെയ്ജിങ്ങിൽ നടന്ന ലോക വനിതാ സമ്മേളനത്തിലാണ് ഇങ്ങനെയൊരു ദിനത്തിന്റെ പ്രധാന്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും ചർച്ച നടന്നത്.

കനേഡിയൻ മന്ത്രിയായിരുന്ന റോണ അംബ്രോസ് ആണ് പെൺകുട്ടികൾക്കുവേണ്ടി അന്താരാഷ്ട്രതലത്തിൽ ഒരു ദിനം വേണമെന്ന പ്രമേയം ആദ്യമായി യു.എൻ. പൊതുസഭയിൽ അവതരിപ്പിച്ചത്.

തുടർന്ന്, എല്ലാവർഷവും ഒക്ടോബർ 11-ന് അന്താരാഷ്ട്ര ബാലികാ ദിനമായി ആചരിക്കാനുള്ള പ്രമേയം 2011 ഡിസംബറിൽ യു.എൻ. ജനറൽ അസംബ്ലി അവതരിപ്പിച്ചു. 2012 ഒക്ടോബർ 11 മുതലാണ് ആദ്യമായി ഒക്ടോബർ 11 അന്താരാഷ്ട്ര ബാലികാ ദിനമായി ആചരിച്ചു തുടങ്ങിയത്.

ഓരോ വർഷവും ഈ ദിനത്തിൽ പ്രത്യേക തീം അവതരിപ്പിക്കാറുണ്ട്. ആദ്യത്തെ തവണ ഇത് 'ബാലവിവാഹം അവസാനിപ്പിക്കുക' എന്നതായിരുന്നു.

Content Highlights: international day of girl child


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented