അയച്ചത് 600 മെയിലുകള്‍, വിളിച്ചത് 80 കോളുകള്‍; ലോകബാങ്കില്‍ ജോലി സ്വന്തമാക്കി ഇന്ത്യന്‍ യുവാവ്


വത്സൽ നഹാത | Photo: Twitter/ Vatsal Nahata

വിജയത്തിലേക്ക് കുറുക്കുവഴികള്‍ ഒന്നുമില്ലെന്ന് നമ്മള്‍ എപ്പോഴും പറയുന്ന കാര്യമാണ്. കഠിനധ്വാനത്തിലൂടേയും പരിശ്രമങ്ങളിലൂടേയും മാത്രമേ സ്വപ്‌നം കണ്ട ജീവിതത്തിലേക്ക് നമുക്ക് എത്തിച്ചേരാന്‍ കഴിയൂ. അമേരിക്കയിലെ യേല്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ വത്സല്‍ നഹാത എന്ന ഇന്ത്യന്‍ യുവാവ് ഇതിന് ഏറ്റവും അനുയോജ്യമായ ഉദാഹരണമാണ്.

23-കാരനായ വത്സല്‍ ലോകബാങ്കില്‍ തന്റെ സ്വപ്‌നജോലി ലഭിക്കുന്നതിന് മുമ്പ് വിവിധ കമ്പനികളിലേക്ക് അയച്ചത് 600 ഇ മെയിലുകളും വിളിച്ചത് 80 ഫോണ്‍ കോളുകളുമാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ് ഇന്നിലാണ് വത്സല്‍ തന്റെ പരിശ്രമത്തെ കുറിച്ച് പറയുന്നത്. 15000-ല്‍ അധികം പേരാണ് ഈ കുറിപ്പ് ലൈക്ക് ചെയ്തത്.



2020-ല്‍ കോവിഡ് കാലത്ത് ബിരുദം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ജോലി അന്വേഷിച്ചുള്ള യാത്ര വത്സല്‍ തുടങ്ങിയത്. 'ഇന്ത്യയിലേക്ക് മടങ്ങുന്നത് ഒരു ഓപ്ഷന്‍ അല്ലെന്നും എന്റെ ആദ്യ ശമ്പളം ഡോളറില്‍ ആയിരിക്കണമെന്നും ഞാന്‍ ആഗ്രഹിച്ചു. ജോലി അപേക്ഷാ ഫോമുകളും ജോബ് പോര്‍ട്ടലുകളും ഞാന്‍ പൂര്‍ണമായും ഒഴിവാക്കി. കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം മാത്രം അവശേഷിക്കെ 1500-ല്‍ അധികം കണക്ഷന്‍ അഭ്യര്‍ഥനകളും 600 ഇ-മെയിലുകളും അയച്ചു. 80 കോളുകള്‍ ചെയ്തു. എന്നാല്‍ എല്ലാം നിരസിച്ചുള്ള മറുപടിയാണ് മിക്കയിടങ്ങളില്‍ നിന്നും ലഭിച്ചത്.

എന്നാല്‍ ഞാന്‍ പരിശ്രമം അവസാനിപ്പിച്ചില്ല. ലക്ഷ്യത്തിലെത്താന്‍ നിരവധി വാതിലുകളില്‍ മുട്ടി. മെയ് ആദ്യ വാരത്തോടെ നാല് ഇടങ്ങളില്‍ നിന്ന് ജോലി വാഗ്ദ്ധാനം ലഭിച്ചു. ഇതില്‍ നിന്ന് ലോകബാങ്കിലെ ജോലി തിരഞ്ഞെടുത്തു. എന്റെ പരിശീലനം പൂര്‍ത്തിയാക്കുമ്പോള്‍ വിസ സ്‌പോണ്‍സര്‍ ചെയ്യാനും അവര്‍ തയ്യാറായി. ലോകബാങ്കിന്റെ ഡയറക്ടര്‍ ഓഫ് റിസര്‍ച്ചുമായി ഒരു മെഷീന്‍ ലേണിങ് പേപ്പറിന്റെ കോ-ഓര്‍തര്‍ഷിപും ലഭിച്ചു.' ലിങ്ക്ഡ് ഇന്നില്‍ വത്സല്‍ പങ്കുവെയ്ക്കുന്നു.

ഡല്‍ഹി ശ്രീ റാം കോളേജ് ഓഫ് കൊമേഴ്‌സില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് വത്സല്‍ യേല്‍ സര്‍വകലാശാലയില്‍ പഠിക്കാനെത്തിയത്. സ്വപ്‌നം ഒരിക്കലും ഉപേക്ഷിക്കാതിരിക്കാനും യുവാക്കളെ പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് ഇങ്ങനെയൊരു കുറിപ്പ് പങ്കുവെച്ചതെന്നും വത്സല്‍ പറയുന്നു.

Content Highlights: inspirational story of 23 year old on how he landed a job at world bank


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented