ശിവാങ്കി സിങ് | Photo: A.N.I.
ജനുവരി 26-ന് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി വ്യോമസേന അവതരിപ്പിച്ച നിശ്ചലദൃശ്യത്തില്‍ താരമായി ശിവാങ്കി സിങ്. റഫാല്‍ വിമാനം പറത്തുന്ന ഇന്ത്യയുടെ ആദ്യ വനിതാ പൈലറ്റലാണ് ശിവാങ്കി. ഇതുവരെ രണ്ട് വനിതാ പൈലറ്റുമാര്‍ മാത്രമാണ് റിപ്പബ്ലിക് ദിനത്തില്‍ വ്യോമസേനയുടെ നിശ്ചലദൃശ്യത്തിന്റെ ഭാഗമായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ടാബ്ലോയില്‍ പങ്കെടുത്ത ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ഭാവ്‌ന കാന്ത് ആണ് ആദ്യത്തെയാള്‍.
വാരാണസി സ്വദേശിയായ ശിവാങ്കി 2017-ല്‍ ആണ് വ്യോമസേനയുടെ ഭാഗമാകുന്നത്. വ്യോമസേനയുടെ രണ്ടാമത്തെ ബാച്ച് വനിതാ പൈലറ്റുമാരിലൊരാളാണ് അവര്‍. റഫാല്‍ യുദ്ധവിമാനം കൂടാതെ മിഗ്-21 ബിസോണ്‍ വിമാനവും പറത്തിയിട്ടുണ്ട് ശിവാങ്കി. അംബാലയിലുള്ള ഗോള്‍ഡന്‍ സ്‌ക്വാഡ്രോണിന്റെ ഭാഗമാണ് ശിവാങ്കി ഇപ്പോള്‍.
ഭാവിയിലേക്ക് രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വ്യോമസേന എന്ന തീമിലാണ് ഈ വര്‍ഷത്തെ വ്യോമസേനയുടെ നിശ്ചലദൃശ്യം അവതരിപ്പിച്ചത്. രാജ്പഥിലെ മാര്‍ച്ച്പാസ്റ്റിനിടെ വ്യോമസേനയില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത റഫാല്‍ യുദ്ധവിമാനങ്ങള്‍, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍(എല്‍.സി.എച്ച്.) എന്നിവയും അണിനിരന്നു.
1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ പങ്കെടുത്ത മിഗ്-21 ജെറ്റിന്റെ പകര്‍പ്പും വ്യോമസേനയുടെ നിശ്ചലദൃശ്യത്തിന്റെ ഭാഗമായിരുന്നു.
Content highlights: India's first woman rafale pilot shivangi Singh who was on iaf s tableau at rajpath
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..