പ്രതീകാത്മക ചിത്രം | Photo: Getty Images
തിരുവനന്തപുരം: ജുഡീഷ്യറിയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വേണമെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ നിര്‍ദേശം ചര്‍ച്ചയാകുമ്പോള്‍ കേരളം മാതൃക. അഭിഭാഷകരായും മുന്‍സിഫ് മജിസ്ട്രേറ്റുമാരായും എത്തുന്നവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണ്. കഴിഞ്ഞ രണ്ടുവര്‍ഷം എൻറോൾ ചെയ്തതില്‍ സ്ത്രീകള്‍ പുരുഷന്മാരെ മറികടന്നു. നിയമപഠനത്തിനെത്തുന്നവരിലും സമീപകാലകത്ത് പെണ്‍കുട്ടികള്‍ക്കാണ് മുന്‍തൂക്കം.
മുന്‍സിഫ് മജിസ്ട്രേറ്റ് നിയമനം(2014-2021)
പുരുഷന്മാര് -85
സ്ത്രീകള്‍-130
ഉയര്‍ന്ന കോടതികളിലും സ്ത്രീകള്‍ വരും
ഉയര്‍ന്ന കോടതികളിലേക്ക് ജഡ്ജിമാരായി സ്ത്രീകള്‍ കടന്നുവരുന്നതേയുള്ളൂ. ഇപ്പോള്‍ കീഴ്ക്കോടതിയില്‍ സ്ത്രീകള്‍ക്കാണ് പ്രാതിനിധ്യം ഏറെ. അവര്‍ ഉടന്‍ മേല്ക്കോടതിയിലേക്കുമെത്തും. പഠിക്കാനെത്തുന്നതിലും പെണ്‍കുട്ടികളാണ് കൂടുതല്‍.
പ്രൊഫ. കെ.സി. സണ്ണി
വി.സി., നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ്

സ്ത്രീ പ്രാതിനിധ്യം ഉയരും
കുറച്ചുവര്‍ഷങ്ങളായി ബാര്‍കൗണ്‍സിലില്‍ എന്‍ റോള്ചെയ്തവരുടെ എണ്ണം പരിശോധിക്കുമ്പോള്‍ സ്ത്രീകളാണ് ഏറെയും. ഭാഷയും നിയമവും കൈകാര്യം ചെയ്യുന്നതില്‍ അവര്‍ നല്ല പ്രാഗല്ഭ്യം തെളിയിക്കുന്നുണ്ട്.
അഡ്വ. ജോസഫ് ജോണ്‍
ബാര്‍ കൗണ്‍സില്‍ ചെയര്മാന്
കേരളത്തില്‍ ആദ്യമായി ബാര്‍കൗണ്‍സിലില്‍ എൻറോൾ ചെയ്ത വനിത-ആര്.ഡബ്ല്യു. റോസ് ആണ്. 1939 ജനുവരി 25 -നായിരുന്നു അത്.
ഇപ്പോള്‍ ഹൈക്കോടതിയില്‍ നാല് വനിതാ ജഡ്ജിമാരാണുള്ളത്. ജസ്റ്റിസ് അനു ശിവരാമന്, ജസ്റ്റിസ് മേരി ജോസഫ്, ജസ്റ്റിസ് വി. ഷെര്‍സി, ജസ്റ്റിസ് എം.ആര്. അനിത എന്നിവരാണവർ.
Content highlights: in kerala judiciary no of women is higher than men
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..