പിറന്നാളാഘോഷത്തിന് ഇല്യാന ഡിക്രൂസും; കത്രീനയുടെ സഹോദരനുമായി പ്രണയത്തില്‍?


ഇരുവരും ആറു മാസമായി പ്രണയത്തിലാണെന്നും ബാന്ദ്രയിലെ കത്രീനയുടെ വസതിയിലും ഇല്യാനയുടെ വസതിയിലും ഇരുവരേയും ഒരുമിച്ചു കാണാറുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

ഇല്ല്യാന ഡിക്രൂസും സെബാസ്റ്റ്യൻ ലോറന്റ് മൈക്കലും | Photo: instagram/ Ileana D'Cruz

ഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു ബോളിവുഡ് താരം കത്രീനാ കൈഫിന്റെ 39-ാം ജന്മദിനം. മാലിദ്വീപില്‍ ഭര്‍ത്താവ് വിക്കി കൗശലിനും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം കത്രീന ആഘോഷം ഗംഭീരമാക്കുകയും ചെയ്തു.

വിക്കി കൗശലിന്റെ സഹോദരന്‍ സണ്ണി കൗശല്‍, കാമുകി ശര്‍വാരി വാഗ്, കത്രീനയുടെ സഹോദരന്‍ സെബാസ്റ്റിയന്‍ ലോറന്റ് മൈക്കല്‍, ഇളയ സഹോദരി ഇസബെല്‍ കൈഫ്, നടി ഇല്യാന ഡിക്രൂസ്, നിര്‍മാതാവ് കബീര്‍ ഖാന്‍, ഭാര്യ മിനി മാത്തൂര്‍, സംവിധായിക കരിഷ്മ കോലി, നടി അംഗീര ധര്‍ എന്നിവരെല്ലാം മാലിദ്വീപിലെത്തി.

ഇതില്‍ ഇല്യാന ഡിക്രൂസിന്റെ സാന്നിധ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഇല്യാനയും കത്രീനയുടെ സഹോദരന്‍ സെബാസ്റ്റിയനും പ്രണയത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും ആറു മാസമായി പ്രണയത്തിലാണെന്നും ബാന്ദ്രയിലെ കത്രീനയുടെ വസതിയിലും ഇല്യാനയുടെ വസതിയിലും ഇരുവരേയും ഒരുമിച്ചു കാണാറുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പം ഫോളോ ചെയ്യുന്നുമുണ്ട്.

കത്രീനയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇല്യാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുമുണ്ട്. ബീച്ചില്‍ നിന്നെടുത്ത ചിത്രങ്ങളാണിത്. ഒരല്‍പം ജന്മദിന കേക്ക് എന്ന കുറിപ്പും ഇതിനൊപ്പം ഇല്യാന കുറിച്ചിട്ടുണ്ട്.

നേരത്തെ ഫോട്ടോഗ്രാഫര്‍ ആന്‍ഡ്ര്യൂ നീബോണുമായി പ്രണയത്തിലായിരുന്നു ഇല്യാന. വര്‍ഷങ്ങള്‍ നീണ്ട ബന്ധത്തിനൊടുവില്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. അതിനുശേഷം കുറച്ചുനാളായി താരം സിംഗിള്‍ ലൈഫ് ആസ്വദിക്കുകയായിരുന്നു. ബോളിവുഡിലും തെന്നിന്ത്യയിലും അഭിനയിച്ച താരം കുറിച്ചുകാലമായി അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. സ്വന്തം ശരീരത്തെ കുറിച്ച് ചിന്തിച്ച് ആശങ്കപ്പെടുന്ന ബോഡി ഡിസ്‌മോര്‍ഫിക് ഡിസോര്‍ഡര്‍ എന്ന അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും ആത്മഹത്യാ പ്രവണത വരെ തനിക്കുണ്ടായിരുന്നെന്നും ഇല്യാന 2017-ല്‍ തുറന്നുപറഞ്ഞിരുന്നു. ശരീരഭംഗി സൂക്ഷിച്ചിരുന്ന താരം ഭാരം കൂടിയത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ മാനസിക പ്രശ്‌നത്തെ കുറിച്ച് ഇല്യാന മനസുതുറന്നത്.

കത്രീനയുടെ ഏക സഹോദരനാണ് സെബാസ്റ്റിയന്‍. ആറു സഹോദരിമാരും കത്രീനയ്ക്കുണ്ട്. ഫര്‍ണിച്ചര്‍ ഡിസൈനറായ സെബാസ്റ്റിയന്‍ ലണ്ടനിലാണ് താമസം. കത്രീനയുടെ വിവാഹത്തിന് ഇന്ത്യയിലെത്തിയിരുന്നു. ഹോങ്കോങ്ങില്‍ ജനിച്ച കത്രീനയുടെ അമ്മ സൂസന്നെ ബ്രിട്ടീഷ് വംശജയാണ്. അച്ഛന്‍ മുഹമ്മദ് കൈഫ് കശ്മിര്‍ സ്വദേശിയാണ്.

Content Highlights: iIleana dcruz in maldives for katrina kaifs birthday is reportedly dating actress brother

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022

Most Commented