ഹ്യുഗോ ബോസിന്റെ ചെരുപ്പിന് വില 8990 രൂപ; 150 രൂപയുടെ ബാത്‌റൂം ചെരുപ്പ് പോലെയുണ്ടെന്ന് ട്രോളുകള്‍ 


ഹ്യൂഗോ ബോസിന്റെ ചെരുപ്പ്/ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ട്രോൾ | Photo: twitter

ര്‍മനയില്‍ നിന്നുള്ള ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡാണ് ഹ്യൂഗോ ബോസ്. ഇപ്പോള്‍ ഇവര്‍ പുറത്തിറക്കിയ ഒരു ചെരുപ്പാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്. നീല നിറത്തിലുള്ള, പൂര്‍ണമായും ലെതറില്‍ നിര്‍മിച്ച ഒരു ചെരുപ്പ്. ഇതിന്റെ വിലയാകട്ടെ 8990 രൂപയും.

19,500 രൂപയാണ് യഥാര്‍ഥ വില. ഇതില്‍ 54% ഡിസ്‌കൗണ്ട് ഓഫര്‍ കഴിഞ്ഞാണ് 8990 രൂപയ്ക്ക് ലഭിക്കുക. 500 രൂപ മാസത്തവണയായി നല്‍കി ചെരുപ്പ് സ്വന്തമാക്കാനുള്ള ഇഎംഐ ഓപ്ഷനുമുണ്ട്.



എന്നാല്‍ ഈ ചെരുപ്പ് കണ്ടാല്‍ ഇത്രയും വില കൊടുത്ത് വാങ്ങില്ലെന്നാണ് ആളുകള്‍ പറയുന്നത്. ഇതിന് ലുക്കില്ലെന്നും ബാത്‌റൂമില്‍ ഉപയോഗിക്കുന്ന ചെരുപ്പ് പോലെയുണ്ടെന്നും സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ പറയുന്നു. 150 രൂപയുടെ ചെരുപ്പ് ലോഗോ വെച്ച് വില കൂട്ടി വില്‍ക്കുകയാണെന്നാണ് ഒരാളുടെ കമന്റ്.

ഒരു കോടീശ്വരന്‍ ആയാല്‍ പോലും ഈ തുക കൊടുത്ത് സ്ലിപ്പര്‍ വാങ്ങില്ലെന്നും 500 രൂപ മാസത്തവണ വ്യവസ്ഥയില്‍ ചെരുപ്പ് വാങ്ങുന്നത് ആലോചിക്കാന്‍ പോലും സാധിക്കില്ലെന്നും ആളുകള്‍ പറയുന്നു. ചിലര്‍ തങ്ങള്‍ ഉപയോഗിക്കുന്ന ബാത്‌റൂം ചെരുപ്പുകളുടെ ചിത്രവും പങ്കുവെച്ചു.

ലക്ഷ്വറി ബ്രാന്റുകള്‍ ഇതുപോലെ നേരത്തേയും ട്രോളുകള്‍ക്ക് വിധേയമായിട്ടുണ്ട്. ലക്ഷ്വറി ബ്രാന്‍ഡായ ബലന്‍സിയാഗയുടെ 1.4 ലക്ഷം രൂപയുടെ ട്രാഷ് പൗച്ചും ഗുച്ചിയുടെ 2.5 ലക്ഷത്തിന്റെ കുര്‍ത്തിയുമെല്ലാം ഇതുപോലെ ട്രോളുകളില്‍ നിറഞ്ഞിരുന്നു.

എന്നാല്‍ ഇതെല്ലാം വാങ്ങി ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നുവരും ഉണ്ട്. ലുക്കിനേക്കാള്‍ കൂടുതല്‍ അവര്‍ ബ്രാന്‍ഡിന്റെ വിശ്വാസ്യതയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. വാങ്ങുന്നവര്‍ വാങ്ങട്ടെ എന്നല്ലാതെ ഇത് സംസാരവിഷയമാക്കേണ്ട കാര്യമുണ്ടോ എന്നും ഇവര്‍ ചോദിക്കുന്നു.

Content Highlights: hugo boss is selling slippers for ₹8,990 and trolls


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented