ആരേയും വിസ്മയിപ്പിക്കുന്ന രാജ്ഞിയുടെ കളക്ഷന്‍; ആരുടെ കയ്യിലായിരിക്കും ഇനി ആഭരണപ്പെട്ടിയുടെ താക്കോൽ?


ലവേഴ്‌സ് നോട്ട് ടിയാര ധരിച്ച് ക്വീൻ മേരി, എലിസബത്ത് രാജ്ഞി, ഡയാന രാജകുമാരി, കെയ്റ്റ് മിഡിൽടൺ | Photo: getty images

ബ്രിട്ടനെ കണ്ണീരിലാഴ്ത്തിയായിരുന്നു എലിസബത്ത് രാജ്ഞിയുടെ വിടവാങ്ങല്‍. ബ്രിട്ടീഷ് ചരിത്രത്തിലെ ഒരു യുഗത്തിന് ഇതോടെ തിരശ്ശീലയും വീണു. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ സെപ്റ്റംബര്‍ 19-ന് നടന്ന സംസ്‌കാരച്ചടങ്ങിലേക്ക് ലക്ഷങ്ങള്‍ ഒഴുകിയെത്തി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണത്തലവന്‍മാരും ചടങ്ങില്‍ പങ്കെടുത്തു.

ഇതിന് പിന്നാലെ എലിസബത്ത് രാജ്ഞിയുടെ ആഭരണശേഖരത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. ആരായിരിക്കും ആ ആഭരണപ്പെട്ടിയുടെ താക്കോല്‍ ഇനി സൂക്ഷിക്കുക എന്നതാണ് ചര്‍ച്ചാവിഷയം.

ഇതിന് കൃത്യമായ അധികാരക്രമമുണ്ടെന്ന് രാജഭരണവിഷയത്തില്‍ വിദഗ്ദ്ധയായ കാറ്റി നിക്കോള്‍ വ്യക്തമാക്കുന്നു. എലിസബത്ത് രാജ്ഞിയുടെ മകനും നിലവിലെ ഭരണാധികാരിയുമായ ചാള്‍സിന്റെ ഭാര്യയായ കാമിലയ്ക്കാണ് പ്രഥമ പരിഗണന നല്‍കുക. അതിനുശേഷം വില്ല്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍ട്ടണേയാണ് പരിഗണിക്കുക. അതിനും താഴെയായിരിക്കും ഹാരി രാജകുമാരന്റെ ഭാര്യ മേഗന്‍ മാര്‍ക്കലിന്റെ സ്ഥാനം.

ബക്കിങ്ങാം കൊട്ടാരത്തില്‍ രാജ്ഞിയുടെ ശേഖരത്തിലുള്ളത് ലോകത്തെ ഏറ്റവും വലിയ വജ്രങ്ങളില്‍ നിന്ന് മുറിച്ചെടുത്ത ഒമ്പതു കല്ലുകളടക്കം അമൂല്യമായ ഒരു കൂട്ടം ആഭരണങ്ങളാണ്. മറ്റു രാജ്യങ്ങളിലെ ഭരണത്തലവന്‍മാര്‍ നല്‍കിയ സമ്മാനങ്ങളും ഇതില്‍ ഉള്‍പ്പെടും. സംസ്‌കാരച്ചടങ്ങില്‍ വിവാഹമോതിരവും മുത്തു കൊണ്ടുള്ള ഒരു കമ്മലും മാത്രമാണ് രാജ്ഞിയുടെ ഭൗതികശരീരത്തില്‍ അണിയിച്ചത്.

ഫോര്‍ റോ പേള്‍ ചോക്കര്‍ ധരിച്ച എലിസബത്ത് രാജ്ഞി, ഡയാന രാജകുമാരി, കെയ്റ്റ് മിഡില്‍ടണ്‍ | Photo: Getty Images

ലോകത്തെ ഏറ്റവും വലിയ അണ്‍കട്ട് ഡയമണ്ട് എന്നറിയപ്പെടുന്ന കള്ളിനന്‍, ഡയമണ്ട് ടിയാര, 365 രത്‌നങ്ങളും 18 റൂബികളും ഒമ്പതു വീതം എമറാള്‍ഡും സഫയറുകളുംകൊണ്ട് പൊതിഞ്ഞ സോവെറിന്‍സ് ഓര്‍ബ്, രാജ്ഞി സ്ഥാനാരോഹണത്തിന് ധരിച്ച 160 കാരറ്റ് ഡയമണ്ട് നെക്ലേസ്, ഇന്ത്യയിലെ ആഭരണ നിര്‍മാതാക്കള്‍ ക്വീന്‍ മേരിക്ക് സമ്മാനിച്ച ഡല്‍ഹി ഡര്‍ബാര്‍ നെക്ലേസ്, 1938-ല്‍ കാര്‍ട്ടിയര്‍ നിര്‍മിച്ച ഗ്രെവില്ലെ പിയര്‍-ഡ്രോപ് കമ്മലുകള്‍, ക്വീന്‍ വിക്ടോറിയ ധരിച്ചിരുന്ന ഡയമണ്ടിന്റെ സ്റ്റഡുകള്‍, കള്ളിനന്‍ ബ്രോച്ച്, ആല്‍ബര്‍ട്ട് രാജകുമാരന്‍ ക്വീന്‍ വിക്ടോറിയക്ക് സമ്മാനിച്ച സഫയര്‍ ബ്രോച്ച് , ക്വീന്‍ മേരി നല്‍കിയ ക്രേംബിജ് ലവേഴ്‌സ് നോട്ട് ടിയാര തുടങ്ങി അപൂര്‍വവും വിലമതിക്കാനാകാത്തതുമായ ആഭരണശേഖരത്തിന് ഉടമയായിരുന്നു എലിസബത്ത് രാജ്ഞി.

Content Highlights: how the royal family will divide queen elizabeth jewellery


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented