സിങ്ക് കോണ്ടം ഉപയോഗിക്കുന്ന രീതി | Photo: TikTok/@laurshaps
അടുക്കളയില്‍ പാത്രങ്ങള്‍ കഴുകിക്കളഞ്ഞ ശേഷം സിങ്കില്‍ കുരുങ്ങിക്കിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ എല്ലാവര്ക്കും തലവേദനയാണ്. അതു എടുത്തുകളഞ്ഞില്ലെങ്കില്‍ സിങ്കില്‍ വെള്ളം നിറയുകയും ചെയ്യും. ഈ അവശിഷ്ടങ്ങള്‍ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ ഒരു ഐഡിയ കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ ലോറിന് എമിലി.
'സിങ്ക് കോണ്ടം' എന്ന ആശയമാണ് എമിലി ടിക് ടോക് വീഡിയോയിലൂടെ പങ്കുവെച്ചത്. ഒരു ചെറിയ വല രൂപത്തിലുള്ള ഉറയാണ് സിങ്ക് കോണ്ടം. ഇത് സിങ്കിലെ സ്ട്രെയ്നറില്‍ ചുറ്റിവെച്ചാല്‍ അവശിഷ്ടങ്ങളെല്ലാം അതില്‍ കുരുങ്ങിടക്കും. ജോലിയെല്ലാം കഴിഞ്ഞ ശേഷം ഈ സിങ്ക് കോണ്ടം ഊരിയെടുത്ത് അതില്‍ കുരുങ്ങിയ അവശിഷ്ടങ്ങള്‍ കളഞ്ഞാല്‍ മതി.
കുളിമുറിയിലും ഇതുപയോഗിക്കാമെന്നും വീഡിയോയില്‍ ലോറിന് പറയുന്നു. ഭക്ഷണ അവശിഷ്ടങ്ങള്‍, പേപ്പര്‍ അവശിഷ്ടങ്ങള്‍, മുടി എന്നിവയുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഇതു സഹായിക്കും. ഇതുപയോഗിക്കാന്‍ വളരെ എളുപ്പമാണെന്നും കൈകള്‍ വൃത്തിയായി സൂക്ഷിക്കാമെന്നും ലോറിന് പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..