ഇന്ത്യയോട് തോറ്റെങ്കിലും ജീവിതം സെറ്റായി; മത്സരശേഷം ആരാധകരുടെ മനം കവര്‍ന്ന് ഹോങ്കോങ് താരം


കാമുകിയെ പ്രൊപ്പോസ് ചെയ്യുന്ന കിൻചിത് ഷാ | Photo: twitter/ asian cricket council

ഏഷ്യാ കപ്പില്‍ ഹോങ്കോങിനെ തോല്‍പ്പിച്ച് ഇന്ത്യന്‍ താരങ്ങള്‍ കൈയടി നേടിയെങ്കിലും മത്സരശേഷം ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത് ഒരു ഹോങ്കോങ് താരമാണ്. ഇന്ത്യന്‍ വംശജനായ കിന്‍ചിത് ഷായാണ് ആ താരം.

മത്സരശേഷം പവലിയനിലെത്തിയ ഹോങ്കോങ് ബാറ്റര്‍ മുട്ടുകുത്തിനിന്ന് കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. കാമുകി സമ്മതം മൂളിയതോടെ കൈയിലിരുന്ന മോതിരം കിന്‍ചിത് അണിയിക്കുകയും ഇരുവരും ആലിംഗനം ചെയ്യുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മത്സരം തോറ്റാലെന്താ ഹോങ്കോങ് താരത്തിന്റെ ജീവിതം സെറ്റായില്ലേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മത്സരം തോറ്റ മനുഷ്യന്‍ ജീവിതത്തില്‍ വിജയിച്ചുവെന്നാണ് ഒരു ആരാധിക ട്വീറ്റ് ചെയ്തത്. രണ്ട് പേര്‍ക്കും ആശംസകളും ആരാധകര്‍ നേര്‍ന്നിട്ടുണ്ട്.

ഈ വിവാഹാഭ്യര്‍ഥനയുടെ വീഡിയോ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. രണ്ട് പേരുടെയും ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നതായും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വീഡിയോയ്ക്കൊപ്പം കുറിച്ചു.

നേരത്തെ ഇന്ത്യന്‍ താരം ദീപക് ചാഹറും സമാനമായ രീതിയില്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായി കളിക്കവെ ഒരു മത്സരത്തിന് ശേഷം ദീപക് കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു.

Content Highlights: hong kong star kinchit shah proposes to girlfriend after asia cup match vs India viral video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented