പരസ്ത്രീ ബന്ധം,ക്രൂര പീഡനം; 31 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വേര്‍പിരിഞ്ഞ് ഹണി സിങ്ങും ശാലിനിയും


യോ യോ ഹണി സിങ്ങും ശാലിനി തൽവാറും | Photo: instagram/ honey singh

ബോളിവുഡ് സംഗീത ലോകത്തെ രാജാക്കന്‍മാരില്‍ ഒരാളാണ് യോ യോ ഹണി സിങ്ങ്. സംഗീത സംവിധായകന്‍, റാപ്പര്‍, പോപ്പ് ഗായകന്‍, ഗാനരചയിതാവ്, നടന്‍ എന്നീ നിലകളിലെല്ലാം ആരാധകരെ സമ്പാദിച്ച സെലിബ്രിറ്റി. എന്നാല്‍ ഹണി സിങ്ങിന്റെ വ്യക്തിജീവിതം പാട്ടുകള്‍ പോലെ അത്ര മനോഹരമല്ല. 11 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ഭാര്യ ശാലിനി തല്‍വാര്‍ രംഗത്തെത്തിയതോടെയാണ് ഇരുവുരുടേയും ദാമ്പത്യത്തില്‍ വിള്ളലുകള്‍ വീണെന്ന് പുറംലോകം അറിഞ്ഞത്.

ശാലിനിയുടെ എക്കാലത്തേയും ആരാധനാമൂര്‍ത്തിയായിരുന്നു ഹണി സിങ്ങ്. സ്‌കൂള്‍ കാലത്ത് തുടങ്ങിയ പ്രണയം. ഇതു പിന്നീട് പടര്‍ന്നുപന്തലിച്ചു. 20 വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം 2011 ജനുവരി 23ന് ഡല്‍ഹിയിലെ ഒരു ഫാം ഹൗസില്‍ നടന്ന ചടങ്ങില്‍ ഇരുവരും വിവാഹിതരായി.

എന്നാല്‍ വിവാഹം കഴിഞ്ഞ് 11 വര്‍ഷത്തിനിപ്പുറം ഹണി സിങ്ങിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് ശാലിനി രംഗത്തെത്തുകയായിരുന്നു. ഹണി സിങ്ങ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നും പരസ്ത്രീ ബന്ധമുണ്ടെന്നുമെല്ലാമാണ് ശാലിനി പരാതിയില്‍ ആരോപിച്ചിരുന്നത്.

വിവാഹ മോതിരം ധരിക്കാറില്ലെന്നും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്്റ്റ് ചെയ്തതിന് തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും ശാലിനിയുടെ പരാതിയിലുണ്ട്. ഒപ്പം 20 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ശാലിനി ആവശ്യപ്പെട്ടിരുന്നു. പരാതി നല്‍കി ഒരു വര്‍ഷത്തിന് ശേഷം ഇരുവരും ഇപ്പോള്‍ ഔദ്യോഗികമായി വഴി പിരിഞ്ഞിരിക്കുകയാണ്. ഹണി സിങ്ങ് ശാലിനിക്ക് ഒരു കോടി രൂപ ജീവനാംശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗാര്‍ഹിക പീഡനത്തിന് എതിരായുള്ള സ്ത്രീ സംരക്ഷണ നിയമപ്രകാരമാണ് ശാലിനി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ടാനിയ സിങ്ങിന് മുന്‍പാകെ കേസ് ഫയല്‍ ചെയ്തത്. പിന്നീട് ചാനല്‍ അഭിമുഖങ്ങളിലും സോഷ്യല്‍ മീഡിയയിലും ശാലിനി ഹണി സിങ്ങിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ഇതെല്ലാം നിഷേധിച്ച് ഹണി സിങ്ങ് രംഗത്തെത്തുകയും ചെയ്തിരുന്നു.

Content Highlights: honey singhs divorce with shalini talwar finalised


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented