ഹണി സിങ്ങും ദീപികാ പദുക്കോണും | Photo: AFP/AP
പിന്നിട്ട ദുര്‍ഘടമായ കാലഘട്ടത്തെ കുറിച്ച് തുറന്നുപറഞ്ഞ് റാപ്പറും ബോളിവുഡ് ഗായകനുമായ യോ യോ ഹണി സിങ്ങ്. മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ ഡോക്ടറെ നിര്‍ദേശിച്ചത് ബോളിവുഡ് നടി ദീപികാ പദുക്കോണ്‍ ആണെന്നും ഹണി സിങ്ങ് പറയുന്നു.
അക്ഷയ് കുമാര്‍ തന്നെ ഇടയ്ക്കിടെ വിളിച്ച് വിവരം അന്വേഷിച്ചെന്നും ഷാരൂഖ് ഖാനും ആ സമയത്ത് പിന്തുണ നല്‍കിയിരുന്നെന്നും ഹണി സിങ്ങ് പറയുന്നു. പുതിയ ആല്‍ബമായ 3.0യുടെ റിലീസുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹണി സിങ്ങ്.
'എല്ലാവരും വളരേയധികം പിന്തുണ നല്കി. മാനസികാരോഗ്യ നില മോശമായപ്പോള്‍ ഏത് ഡോക്ടറെ കാണണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ദീപികയും സമാനമായ മാനസികാവസ്ഥ നേരിട്ടിട്ടുണ്ട്. എന്നാല്‍ എന്റെ അവസ്ഥ കുറേക്കൂടി ഗുരുതരമായിരുന്നു. തുടര്‍ന്ന് ദീപിക നിര്‍ദേശിച്ച ഡോക്ടറുടെ അടുത്തേക്ക് ഞാന്‍ പോയി.
അന്ന് ഫോണില്‍ സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍. അഞ്ച് വര്‍ഷം ഫോണ്‍ ഉപയോഗിച്ചില്ല. മൂന്നു വര്‍ഷം ടിവി കണ്ടില്ല. ഫോണിന്റേയും ടിവിയുടേയുമെല്ലാം ഉപയോഗം എന്റെ അവസ്ഥ കൂടുതല്‍ മോശമാക്കുമായിരുന്നു.' അഭിമുഖത്തില്‍ ഹണി സിങ്ങ് പറയുന്നു.
2014-ല്‍ ദേസി കലാകാര്‍ എന്ന ആല്‍ബം പുറത്തിറങ്ങിയ ശേഷം സംഗീതലോകത്ത് നിന്ന് മാറിനില്‍ക്കുകയായിരുന്നു ഹണി സിങ്ങ്. എട്ടു വര്‍ഷത്തോളം വിഷാദരോഗത്തിലും മാനസിക സമ്മര്‍ദ്ദത്തിലും അകപ്പെട്ടു. തുടര്‍ന്ന് ചികിത്സകളിലൂടെയാണ് തിരിച്ചെത്തിയത്.
ഭാര്യ ശാലിനി തല്വാരുമായി വേര്‍പിരിയലിന്റെ വക്കിലാണ് ഹണി സിങ്ങ്. ഇപ്പോള്‍ ഇരുവരുടേയും ഡൈവോഴ്സ് കേസ് നടക്കുകയാണ്. 2011-ലാണ് ശാലിനിയും ഹണി സിങ്ങും വിവാഹിതരായത്. നിലവില്‍ മോഡലായ ടിന തടാനിയുമായി പ്രണയത്തിലാണ് ഹണി സിങ്ങ്.
Content Highlights: honey singh says deepika padukone suggested him a doctor mental health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..